സിറിയയില്‍ ആക്രമണം ശക്തമാക്കിയ തുര്‍ക്കിക്കെതിരെ അമേരിക്ക
സിറിയയില്‍ തുര്‍ക്കി ആക്രമണം ശക്തമാക്കിയതിനെതിരെ അമേരിക്ക രംഗത്ത്. വിമത നിയന്ത്രണത്തിനുള്ള സ്ഥലങ്ങളില്‍ തുര്‍ക്കി ആക്രമണം നടത്തുന്നത് ഐഎസിനെതിരെയുള്ള പോരാട്ടം ദുര്‍ബലപ്പെടുത്തുമെന്നാണ് അമേരിക്കയുടെ നിലപാട്.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സിറിയയിലെ വിമതമേഖലകളില്‍ പോരാട്ടം ശക്തമാക്കാന്‍ തുര്‍ക്കി തീരുമാനിച്ചത്. എന്നാല്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിനെതിരെയുള്ള നീക്കങ്ങള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കാനെ ഉപകരിക്കൂ എന്ന് വൈറ്റ് ഹൌസ് കുറ്റപ്പെടുത്തി. വിമതമേഖലകളില്‍ തുര്‍ക്കി ഒറ്റക്ക് നടത്തുന്ന ആക്രമണങ്ങള്‍ സഖ്യസേനയുടെ നീക്കങ്ങളെ പ്രതികൂലമായി ബാധിക്കും. ജി20 ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തും. തുര്‍ക്കിയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സിറിയിലെ ഐഎസിനെതിരായ പോരാട്ടങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിതമനിയന്ത്രിത മേഖലയിലെ കുര്‍ദിഷ് തീവ്രവാദികളെ ലക്ഷ്യമിട്ട് തുര്‍ക്കി കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു. ഐഎസ് ഭീകരതയും കുര്‍ദിഷ് തീവ്രവാദവും തുര്‍ക്കിക്ക് ഭീഷണിയാണെന്നും രണ്ടിനേയും ഒരുപോലെ നേരിടുമെന്നുമാണ് തുര്‍ക്കിയുടെ നിലപാട്.