ഇറാനെതിരെ ആഗോള സഖ്യത്തിന് ആഹ്വാനം ചെയ്ത് അമേരിക്ക

Update: 2018-04-15 23:16 GMT
Editor : Jaisy
ഇറാനെതിരെ ആഗോള സഖ്യത്തിന് ആഹ്വാനം ചെയ്ത് അമേരിക്ക
Advertising

പശ്ചിമേഷ്യന്‍ മേഖലയില്‍ ഇറാന്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് ഇറാനെതിരെ അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്

ഇറാനെതിരെ ആഗോള സഖ്യത്തിന് ആഹ്വാനം ചെയ്ത് അമേരിക്ക. പശ്ചിമേഷ്യന്‍ മേഖലയില്‍ ഇറാന്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് ഇറാനെതിരെ അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. ഹൂതി വിമതര്‍ക് ഇറാന്‍ അനധികൃതമായി ആയുധം നല്‍കുന്നുവെന്നും അമേരിക്ക ആരോപിച്ചു.

കഴിഞ്ഞ മാസം സൌദി അറേബ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തലേക്ക് ഹൂതി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഈ മിസൈലിന്റെ അവശിഷ്ടങ്ങളാണ് അമേരിക്ക ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. മിസൈലിന്റെ ഭാഗങ്ങള്‍ ഇറാന്‍ നിര്‍മിതമാണെന്ന് അമേരിക്ക ആരോപിച്ചു.

തെഹ്റാന്‍ അന്താരാഷ്ട്ര ഉടമ്പടിക്ക് വിരുദ്ധമായാണ് ഇറാന്‍ ആയുധം കൈമാറിയതെന്ന് ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കിഹാലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ആരോപണം നിഷേധിച്ച ഇറാന്‍ , അമേരിക്ക പുറത്തുവിട്ട തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞു.സംഭവത്തില്‍ ഇറാന്‍ വിദേശ കാര്യ മന്ത്രി ജവാദ് ശരീഫ് അമേരിക്കയെ പരിഹസിച്ച് ട്വീറ്റ് ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News