മാലദ്വീപില്‍ രാഷ്ട്രീയ സ്ഥിരത സ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം ക്രിയാത്മക ഇടപെടല്‍ നടത്തണമെന്ന് ചൈന
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മാലദ്വീപ് പ്രതിനിധിയുടെ സന്ദര്‍ശത്തിനിടെയാണ് തങ്ങളുടെ നയം വ്യക്തമാക്കിയത്
മാലദ്വീപില്‍ രാഷ്ട്രീയ സ്ഥിരത സ്ഥാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം ക്രിയാത്മക ഇടപെടല്‍ നടത്തണമെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി മാലദ്വീപ് പ്രതിനിധിയുടെ സന്ദര്‍ശത്തിനിടെയാണ് തങ്ങളുടെ നയം വ്യക്തമാക്കിയത്.
രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായ അഭ്യര്‍ഥിച്ച് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ ചൈന , പാകിസ്ഥാന്‍ , സൌദി അറേബ്യ എന്നിവിടങ്ങളിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു. മാലദ്വീപ് പ്രതിനിധിയുടെ സന്ദര്‍ശനത്തിനെ തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയത്.
മാലദ്വീപ് സാമ്പത്തിക വികസന കാര്യ മന്ത്രി മുഹമ്മദ് സയീദുമായി നടത്തിയ ചര്‍ച്ചയില്‍ മാലദ്വീപ് സര്‍ക്കാറിനും ജനങ്ങള്‍ക്കും പ്രശ്ന പരിഹാരത്തിനുള്ള ശേഷിയും വിവേകവും ഉണ്ടെന്നും ചൈനീസ് വിദേശ കാര്യ മന്ത്രി പറഞ്ഞു. അതേ സമയം രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്നുമ തടവിലാക്കിയ സുപ്രീം കോടതി ജഡ്ജിമാരെ വിട്ടയക്കണമെന്നും ഇന്ത്യയും ബ്രിട്ടനും അമേരിക്കയും മാലദ്വീപിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.