മുസ്‍ലിം വിദ്വേഷം വളര്‍ത്തുന്ന വീഡിയോ ഷെയര്‍ ചെയ്ത് ട്രംപ് വിവാദത്തില്‍

Update: 2018-04-16 23:11 GMT
Editor : Sithara
മുസ്‍ലിം വിദ്വേഷം വളര്‍ത്തുന്ന വീഡിയോ ഷെയര്‍ ചെയ്ത് ട്രംപ് വിവാദത്തില്‍
Advertising

മുസ്‍ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ട്വിറ്ററില്‍ കൂടി പങ്കുവെച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തില്‍.

മുസ്‍ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ട്വിറ്ററില്‍ കൂടി പങ്കുവെച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തില്‍. ബ്രിട്ടണ്‍ ഫസ്റ്റ് എന്ന ബ്രിട്ടനിലെ തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ ഫ്രാന്‍സെന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ട്രംപ് റീ ട്വീറ്റ് ചെയ്തത്.

മതവിദ്വേഷം നിറഞ്ഞ ആശയങ്ങളുള്ള മൂന്ന് വീഡിയോകളാണ് ബ്രിട്ടണ്‍ ഫസ്റ്റ് എന്ന ബ്രിട്ടനിലെ തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ ഫ്രാന്‍സെന്‍ ട്വീറ്റ് ചെയ്തത്. ഇത് റീ ട്വീറ്റ് ചെയ്താണ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തിലായത്. മുസ്‍ലിം കുടിയേറ്റക്കാര്‍ ഡച്ച് ബാലനെ മര്‍ദ്ദിക്കുന്നു എന്ന് പറഞ്ഞാണ് ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കന്യാമറിയത്തിന്‍റെ പ്രതിമ ഒരു മുസ്‍ലിം ഉടയ്ക്കുന്നതായി രണ്ടാമത്തെ വീഡിയോയില്‍ കാണിക്കുന്നു. മുസ്‍ലിം കലാപകാരികള്‍ ഒരു കെട്ടിടത്തിന് മുകളില്‍ നിന്നും കൌമാരക്കാരനെ തള്ളിയിടുന്നതായി മൂന്നാമത്തെ വീഡിയോയിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അത്യന്തം ഭീതിജനകമായവയാണ് മൂന്ന് വീഡിയോകളും.

ബ്രിട്ടന്‍ ഫസ്റ്റ് പാര്‍ട്ടി നേതാവായ ജയ്ദ ഫ്രാന്‍സെന്‍ മതവിദ്വേഷം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മുന്‍പും വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളതാണ്. തന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ നിരന്തരം മുസ്‍ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയിട്ടുണ്ട്. അതിനിടയിലാണ് ജെയ്ദ ഫ്രാന്‍സെന്നിന്‍റെ വീഡിയോ ട്വിറ്ററില്‍ കൂടി ട്രംപ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News