സിറിയയില്‍ ഏറ്റുമുട്ടല്‍ ശക്തം; 34 മരണം

Update: 2018-04-16 08:45 GMT
Editor : admin
സിറിയയില്‍ ഏറ്റുമുട്ടല്‍ ശക്തം; 34 മരണം
Advertising

സിറിയയില്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തം. അലപ്പോയില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു.

സിറിയയില്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തം. അലപ്പോയില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ അമേരിക്ക അപലപിച്ചു. വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ശക്തമായ ഷെല്ലാക്രമണവും ബോംബാക്രമണവും തുടരുകയാണ്.

സാല്‍ഹെന്‍, ഫിര്‍ദൌസ്, ജിസ്ര്‍ അല്‍ ഹജ് ജില്ലകളിലുണ്ടായ ബാരല്‍ ബോംബാക്രമണത്തില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. സലാഹദ്ദീന്‍, സുക്കരി, മാലാഹ് , കാസ്റ്റെല്ലോ എന്നിവിടങ്ങളിലുണ്ടായ ഷെല്ലാക്രമണത്തിലും വ്യോമാക്രമണത്തിലുമായി കൊല്ലപ്പെട്ടത് 25 പേരാണ്. നിരവധി പ്രദേശങ്ങളില്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്. ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
വിമത നിയന്ത്രണത്തിലായിരുന്ന സെയ്താന്‍ ഗ്രാമം സൈന്യം തിരിച്ച് പിടിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വിവിധയിടങ്ങളിലായുണ്ടായ ആക്രമണത്തില്‍ എഴുപതിലധികം വിമതരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ അമേരിക്ക അപലപിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഇനിയും തുടരാനാകില്ലെന്നാണ് യുഎസ് നിലപാട്.
യുഎന്‍ സുരക്ഷാ കൌണ്‍സില്‍ പ്രമേയത്തിലെ തീരുമാനം നടപ്പാക്കുന്നത് ഗൌരവത്തോടെയാണോ റഷ്യ കാണുന്നതെന്ന് വ്യക്തമാക്കണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News