കാനഡയില്‍ വടക്കന്‍ മേഖലയിലേക്കും കാട്ടുതീ പടരുന്നു
കാനഡയില്‍ കാട്ടുതീ വടക്കന്‍ മേഖലകളിലേക്കും വ്യാപിക്കുന്നു. കാട്ടുതീ കാരണം എണ്ണയുല്‍പാദന കേന്ദ്രങ്ങള്‍ അടച്ചിട്ടത് മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
കാനഡയില്‍ കാട്ടുതീ വടക്കന്‍ മേഖലകളിലേക്കും വ്യാപിക്കുന്നു. കാട്ടുതീ കാരണം എണ്ണയുല്‍പാദന കേന്ദ്രങ്ങള്‍ അടച്ചിട്ടത് മേഖലക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
കാട്ടുതീ പടരുന്നത് നിയന്ത്രിക്കാന്‍ മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് തീ പടര്‍ന്നതോടെ 4000 ത്തോളം തൊഴിലാളികളെ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇതിനോടകം 285000 ഹെക്ടര്‍ സ്ഥലത്തേക്ക് തീ പടര്‍ന്നിട്ടുണ്ട്. മിനിറ്റില്‍ 30 മുതല്‍ 40 മീറ്റര്‍ വരെ ദൂരത്തിലാണ് തീ പടരുന്നത്.
ആല്‍ബെര്‍ട്ടാ മേഖലയിലെ തീയുടെ ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടിട്ടുണ്ട്. ഫോര്‍ട്ട് മക്കറി പ്രദേശത്ത് തീ അണഞ്ഞതോടെ ആളുകള്‍ തിരിച്ചത്താന്‍ തുടങ്ങിയിരുന്നെങ്കിലും വീണ്ടും പ്രദേശത്ത് തീ പടരുകയായിരുന്നു. തീ അണക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും മറ്റും എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.