സിറിയയില്‍ അമേരിക്ക ആക്രമണം തുടങ്ങി
Update: 2018-04-19 10:45 GMT
സിറിയയിലെ സൈനിക താവളങ്ങളില്‍ അറുപതിലധികം മിസൈലുകള്‍ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്
സിറിയയില്‍ അമേരിക്ക നേരിട്ടുള്ള സൈനിക നടപടി തുടങ്ങി. സിറിയയിലെ സൈനിക താവളങ്ങളില്‍ അറുപതിലധികം മിസൈലുകള്‍ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇദ്‍ലിബില്‍ നടന്ന രാസായുധ ആക്രമണത്തിന് പിന്നാലെയാണ് ആക്രമണം.
സിറിയയില്‍ നേരിട്ടുള്ള ആക്രമങ്ങള്‍ക്ക് തയ്യാറെടുക്കുന്നതായും അസദിനെ മാറ്റുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. സിറിയയുടെ ഭാവിയില്‍ ബശ്ശാറുല്‍ അസദിന് പങ്കുണ്ടാവില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും പറഞ്ഞു. ഇതിന് പിന്നാലെയാണ് സൈനിക താവളങ്ങളില്‍ ആക്രമണം ഉണ്ടായത്.