തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ജി.സി.സി – അമേരിക്കന്‍ ഉച്ചകോടി

Update: 2018-04-20 20:17 GMT
Editor : admin
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ജി.സി.സി – അമേരിക്കന്‍ ഉച്ചകോടി
Advertising

സഖ്യ രാഷ്ട്രങ്ങളുടെ സുരക്ഷയും അഖണ്ഡതയും ഉറപ്പുവരുത്തുന്നതില്‍ അമേരിക്ക പ്രതി‍‍ജ്ഞാബന്ധമാണെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ സംയുക്ത പോരാട്ടം ശക്താമാക്കാന്‍ ആഹ്വാനം ചെയ്ത് ജി.സി,സി അമേരിക്ക ഉച്ചകോടി റിയാദില്‍ സമാപിച്ചു. സഖ്യ രാഷ്ട്രങ്ങളുടെ സുരക്ഷയും അഖണ്ഡതയും ഉറപ്പുവരുത്തുന്നതില്‍ അമേരിക്ക പ്രതി‍‍ജ്ഞാബന്ധമാണെന്ന് പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സുരക്ഷാ വിഷയങ്ങള്‍ പരിഹരിക്കുന്നതിനും ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ ശക്തികളെ ഇല്ലാതാക്കുന്നതിനും സംയുക്ത ശ്രമങ്ങള്‍ ശക്തമാക്കാനുള്ള ആഹ്വാനവുമായാണ് ഉച്ചകോടിക്ക് റിയാദില്‍ സമാപനമായത്. സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ ദര്‍ഇയ്യ കൊട്ടാരത്തില്‍ നടന്ന ഉച്ചകോടിയില്‍ ഇതര ഗള്‍ഫ് ഭരണാധികാരികളും പങ്കെടുത്തു. ഭീകരതക്കെതിരായി ഒറ്റക്കെട്ടായി മുന്നേറുമെന്നും ഒബാമ പറഞ്ഞു.
ഇറാഖില്‍ സുസ്ഥിര ഭരണം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരും. സിറിയന്‍ ജനതയുടെ താത്പര്യത്തിന് അനുസരിച്ചുള്ള പ്രശ്ന പരിഹാരത്തിനുള്ള സംയുക്ത നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കും. അഭയാര്‍ഥികള്‍ക്ക് തിരിച്ചു വരാനുള്ള അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുടെ താൽപര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമെ മുന്നോട്ട് പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ രാജ്യങ്ങള്‍ ഐക്യത്തോടെ ഒറ്റെക്കെട്ടായി മുന്നോട്ട് പോകണമെന്നും ഒബാമ ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ പൌരന്‍മാരെ ഒരുപോലെ കാണാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണം. എണ്ണ വിലിയിവിടിവ് നേരിടുന്നതിനുള്ള സംയക്ത നീക്കങ്ങള്‍ സൈനിക സഹകരണം, പ്രതിരോധ സഹകണം തുടങ്ങി നിരവധി വിഷയങ്ങളും സംയുക്ത ഉച്ചകോടി ചര്‍ച്ച ചെയ്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News