യുഎന്നില്‍ കശ്മീര്‍ പ്രശ്‌നം ആവര്‍ത്തിച്ചുന്നയിക്കുന്ന പാകിസ്താനെ പരിഹസിച്ച് ഇന്ത്യ
കശ്മീരില്‍ ഇന്ത്യ തീവ്രവാദം വളര്‍ത്തുകയാണെന്ന് പാകിസ്താന്‍ വീണ്ടും യുഎന്നില്‍ ആരോപിച്ചിരുന്നു.
ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ പ്രശ്‌നം ആവര്‍ത്തിച്ചുന്നയിക്കുന്ന പാക് നിലപാടിനെ പരിഹസിച്ച് ഇന്ത്യ. ലോകം സമകാലിക വിഷയങ്ങളെ കുറിച്ചും ഭാവിയെ കുറിച്ചും പറയുമ്പോള്‍ പാകിസ്താന്‍ പഴയ കാര്യം ആവര്‍ത്തിക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി ഈണം ഗംഭീര്‍ പറഞ്ഞു. കശ്മീരില്‍ ഇന്ത്യ തീവ്രവാദം വളര്‍ത്തുകയാണെന്ന് പാകിസ്താന്‍ വീണ്ടും യുഎന്നില്‍ ആരോപിച്ചിരുന്നു.
മേഖലയില്‍ പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കുന്നത് ഇന്ത്യയാണെന്ന് പാകിസ്താന്‍ ആരോപിച്ചു. നിയന്ത്രണ രേഖയില്‍ മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശ വാദം തെറ്റാണ്. ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് അതേ രീതിയില്‍ തിരിച്ചടിക്കാനുള്ള ശക്തി പാകിസ്താനുണ്ട്. താഴ്‌വരയില്‍ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നും യുഎന്നിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധി മലീഹ ലോധി ആരോപിച്ചു.
അതേസമയം പാകിസ്താന്‍ ഇപ്പോഴും പഴയ കാലത്ത് നിന്ന് തിരിച്ചുവന്നില്ലെന്നായിരുന്നു ഇന്ത്യുടെ മറുപടി. ലോകം സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും പതിറ്റാണ്ടുകളായി ഒരേ കാര്യമാണ് പാകിസ്താന്‍ ഉയര്‍ത്തുന്നതെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞ ഈണം ഗംഭീര്‍ പരിഹസിച്ചു.