റഷ്യയില്‍ പ്രതിപക്ഷ നേതാവിന്‍റെ വെബ്സൈറ്റ് സര്‍ക്കാര്‍ പൂട്ടിച്ചു

Update: 2018-04-20 00:35 GMT
Editor : Sithara
റഷ്യയില്‍ പ്രതിപക്ഷ നേതാവിന്‍റെ വെബ്സൈറ്റ് സര്‍ക്കാര്‍ പൂട്ടിച്ചു
Advertising

റഷ്യയില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവ് അലക്സി നൊവാന്‍ലിയുടെ വെബ്സൈറ്റ് സര്‍ക്കാര്‍ പൂട്ടിച്ചു.

റഷ്യയില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവ് അലക്സി നൊവാന്‍ലിയുടെ വെബ്സൈറ്റ് സര്‍ക്കാര്‍ പൂട്ടിച്ചു. തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പാണ് നീക്കം. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി.

തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കുന്ന നടപടി റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിപക്ഷ നിരയിലെ ഏറെ സ്വീകാര്യനായ നേതാവായ അലക്സി നൊവാന്‍ലി വെബ്സൈറ്റ് അടക്കമുള്ള മാധ്യങ്ങളാണ് പ്രധാനമായും പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. റഷ്യന്‍ ഉപപ്രധാനമന്ത്രിയും അമേരിക്കന്‍ വ്യവസായിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ആധികാരികത ചോദ്യം ചെയ്ത് നൊവാന്‍ലി വെബ്സൈറ്റിലിട്ട കാര്യങ്ങള്‍ വലിയ വിവാദമായി. ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാനമായ കാര്യങ്ങളടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന ആരോപണവും നൊവാന്‍ലി ഉന്നയിച്ചു.

യൂട്യൂബിലടക്കം ദൃശ്യങ്ങടക്കം ഉള്‍പ്പെടുത്തി നൊവാന്‍ലി പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് മില്യണിലധികം ആളുകളാണ് കണ്ടത്. ഇതിന് ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം കൊടുത്തത്. നടപടി തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും നൊവാന്‍ലി പ്രതികരിച്ചു. എന്നാല്‍ സര്‍ക്കാറിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News