ഫലസ്തീന്‍ - ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കാന്‍ പുടിന് ആഗ്രഹമുണ്ടെന്ന് അല്‍സീസി
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും 2014ല്‍ നിര്‍ത്തിവെച്ച സംഭാഷണം പുനരാരംഭിച്ചിട്ടില്ല
ഫലസ്തീന്‍ - ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന് മധ്യസ്ഥനാകാന്‍ ആഗ്രഹമുണ്ടെന്ന് ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി. ഈജിപ്ത് ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് അല്‍സീസിയുടെ പ്രതികരണം. ഫലസ്തീനില്‍ ചെറുത്ത് നില്‍പ് നടത്തുന്ന സംഘടനകളെയും അല്‍സീസി വിമര്‍ശിക്കുന്നുണ്ട് ലേഖനത്തില്‍.
ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും 2014ല്‍ നിര്‍ത്തിവെച്ച സംഭാഷണം പുനരാരംഭിച്ചിട്ടില്ല. മോസ്കോയില്‍ സമാധാന ചര്‍ച്ചക്ക് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നതായി പുടിന്‍ പറഞ്ഞതായാണ് അല്‍സീസി ലേഖനത്തില്‍ പറയുന്നത്. ചര്‍ച്ചക്ക് വെസ്റ്റ്ബാങ്കിലെ ഫതഹും ഗസ്സയിലെ ഹമാസും തടസ്സം സൃഷ്ടിക്കുകയാണെന്നും അല്‍സീസി ആരോപിച്ചു.
ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ ഈജിപ്ത് പരിശ്രമിക്കുന്നതായി കഴിഞ്ഞമാസം അല്‍സീസി പ്രഖ്യാപിച്ചിരുന്നു. ഈജിപ്ത് വിദേശകാര്യ മന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനം. വിഷയത്തില്‍ ഇരു രാജ്യങ്ങളും പ്രതികരിച്ചിട്ടില്ല.