ദാവുദോഗ്ലുവിന്റെ രാജി കൊട്ടാര അട്ടിമറിയെന്ന് പ്രതിപക്ഷം
പ്രസിഡന്‍റിന്റെ അധികാരം വിപുലപ്പെടുത്തുന്നതിന് വേണ്ടിയാണ് റജബ് ത്വയിബ് ഉറുദുഗാന്‍ തുര്‍ക്കി പ്രധാനമന്ത്രിയെ രാജി വെപ്പിച്ചതെന്ന് പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.
പ്രസിഡന്‍റിന്റെ അധികാരം വിപുലപ്പെടുത്തുന്നതിന് വേണ്ടിയാണ് റജബ് ത്വയിബ് ഉറുദുഗാന്‍ തുര്‍ക്കി പ്രധാനമന്ത്രിയെ രാജി വെപ്പിച്ചതെന്ന് പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.
അഹ്മദ് ദാവൂദ് ഒഗ്ലുവിന്റെ രാജി പ്രസിഡന്റ് നടത്തിയ കൊട്ടാര അട്ടിമറിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തുര്‍ക്കിയില്‍ ജനാധിപത്യം ഭീഷണി നേരിടുകയാണെന്നും അധികാരത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിലാണ് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാന്റെ ശ്രദ്ധയെന്നും റിപബ്ലിക്കന്‍ പീപ്പിള്‍ പാര്‍ട്ടി നേതാവ് കെമാല്‍ കിലിക്ദാര്‍ ഒഗ്ലു ആരോപിച്ചു. പ്രധാനമന്ത്രിയുടെ രാജി എകെ പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റാനും അതുവഴി കൂടുതല്‍ അധികാരങ്ങള്‍ കൈയടക്കാനുമുള്ള ഉറുദുഗാന്റെ നീക്കത്തിന് സഹായകമാകുകയാണ് ഒഗ്ലുവിന്റെ രാജി. രാജ്യത്തെ ജനങ്ങള്‍ അര്‍പ്പിച്ചവിശ്വാസം കാക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നതെന്നും കെമാല്‍ കിലിക്ദാര്‍ ഒഗ്ലു കൂട്ടിച്ചേര്‍ത്തു.
എ കെ പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദാവുദോഗ്ലു രാജി പ്രഖ്യാപിച്ചത്.മെയ് 22ന് ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുന്നയാളാവും അടുത്ത പ്രധാനമന്ത്രി
.