ഡ്രോണ്‍ ആക്രമണങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതായി അമേരിക്ക
ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ അമേരിക്കന്‍ പ്രസഡന്‍റ് ബറാക് ഒബാമ ഉദ്ദേശിക്കുന്നതായി വൈറ്റ് ഹൌസ് വക്താവ് വ്യക്തമാക്കി
ഡ്രോണ്‍ ആക്രമണങ്ങളില്‍ അനേകം നിരപരാധികള്‍ കൊല്ലപ്പെട്ടതായി അമേരിക്ക. യുദ്ധം ചെയ്യാത്ത സ്ഥലങ്ങളില്‍ ഇത്തരത്തില്‍ 116 സിവിലയന്മാര്‍ കൊല്ലപ്പെട്ടന്നാണ് വൈറ്റ്ഹൌസ് സ്ഥിരീകരിച്ചത്. ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ അമേരിക്കന്‍ പ്രസഡന്‍റ് ബറാക് ഒബാമ ഉദ്ദേശിക്കുന്നതായി വൈറ്റ് ഹൌസ് വക്താവ് വ്യക്തമാക്കി.
പൈലറ്റില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളില്‍ മനപ്പൂര്‍വമല്ലാതെ 116 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് വൈറ്റ്ഹൌസ് സ്ഥിരീകരിച്ചത്. ഇത്രയും പേര്‍ കൊല്ലപ്പെട്ടതാകട്ടെ അമേരിക്ക യുദ്ധം ചെയ്യുന്ന രാജ്യങ്ങളിലുമല്ല. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ആക്രമണങ്ങളിലാണ് സിവിലിയന്മാര്‍ കൊല്ലപ്പെട്ടത്. ഇതാദ്യമായാണ് ഇത്രയും അധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അമേരിക്ക സമ്മതിക്കുന്നത്. രാജ്യത്തിന്റ തീവ്രവാദവിരുദ്ധ നടപടികളില്‍ കൂടുതല്‍ സുതാര്യതകൊണ്ടുവരാന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ആഗ്രഹിക്കുന്നതിനാലാണ് കണക്ക് പുറത്തവിടുന്നതെന്ന് വൈറ്റ്ഹൌസ് വക്താവ് ജോഷ് ഏണസ്റ്റ് അറിയിച്ചു
Jan. 20, 2009 മുതല്‍ Dec. 31, 2015, അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍നിരപരാധികളയ 200നും 900ത്തിനും ഇടക്ക് കണക്കിന് ആളുകള്‍ കൊല്ലപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശസംഘടനകള്‍ നിരവധി നാളുകളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അധികം ആളുകളും കൊല്ലപ്പെടുന്നത് പാകിസ്താനിലും യെമനിലും സൊമാലിയയിലുമാണ്. കൊല്ലപ്പെട്ടവരുടെ വിവരം കൃത്യമായി ശേഖരിക്കാന്‍ പരിമതികളുണ്ടെന്ന് പറഞ്ഞ് വൈറ്റ്ഹൌസ് പൌരാവകാശ സംഘടനകളുടെ കണക്ക് തള്ളി.
ഡ്രോണ്‍ ഉപയോഗത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടാകണെന്നാണ് ഒബാമയുടെ അഭിപ്രായമെന്നും വൈറ്റ് ഹൌസ് വിശദീകരിച്ചു. തീവ്രവാദത്തെ നേരിടുന്നതില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ഒഴിച്ചുകൂടാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.