മഹീന്ദ രജപക്സെയുടെ മകന്‍ അറസ്റ്റില്‍

Update: 2018-04-22 04:23 GMT
Editor : Alwyn K Jose
മഹീന്ദ രജപക്സെയുടെ മകന്‍ അറസ്റ്റില്‍
Advertising

സാമ്പത്തിക തിരിമറി ആരോപിച്ച് ശ്രീലങ്കന്‍ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നിമലിനെ ഒരാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

ശ്രീലങ്കയുടെ മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ മകന്‍ നമല്‍ രജപക്‌സെയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തിരിമറി ആരോപിച്ച് ശ്രീലങ്കന്‍ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ നിമലിനെ ഒരാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

രജപക്സെയുടെ ഇളയ മകനായ നമലിനെ ഇത് രണ്ടാം തവണയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആന്റി മണി ലോണ്ടറിംഗ് നിയമപ്രകാരമാണ് പാര്‍ലമന്റംഗം കൂടിയായ നമലിനെതിരെ കേസെടുത്തിരിക്കുന്നത്. നിയമ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് തടയുന്ന നിയമമാണിത്. രജപക്‌സെ അധികാരത്തിലുണ്ടായ സമയത്ത് അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 650 മില്ല്യണ്‍ ഡോളര്‍ അഴിമതി നടത്തിയെന്ന പേരിലായിരുന്നു ആദ്യം നമലിനെ പിടികൂടിയത്. നിലവിലെ പ്രസിഡന്റ് മൈത്തിരിപ്പാല സിരിസേനയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക വകുപ്പ് തലവനും രജപക്സെയുടെ സഹോദരനുമായ ബേസില്‍ രജപക്‌സെയെ ദാരിദ്ര നിര്‍മ്മാര്‍ജ്ജന ഫണ്ട് തിരിമറിയുടെ പേരില്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News