ബശാറുല്‍ അസദിനെ പുറത്താക്കുന്നതിനല്ല അമേരിക്കയുടെ മുന്ഗണന; നിക്കി ഹാലി

Update: 2018-04-22 21:09 GMT
Editor : Ubaid
ബശാറുല്‍ അസദിനെ പുറത്താക്കുന്നതിനല്ല അമേരിക്കയുടെ മുന്ഗണന; നിക്കി ഹാലി
Advertising

ബശാറുല്‍ അസദ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന അഭിപ്രായത്തില്‍നിന്ന് അമേരിക്ക പിന്മാറുന്ന സൂചനയാണ് ലഭിക്കുന്നത്

സിറിയയില്‍ പ്രസിഡന്റ് ബശാറുല്‍ അസദിനെ പുറത്താക്കുന്നതിനല്ല അമേരിക്ക പ്രാധാന്യം നല്‍കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി. സിറിയന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക സ്വീകരിക്കുന്ന പുതിയ തന്ത്രത്തിന്റെ ഭാഗമാണ് നിക്കിയുടെ പ്രസ്താവന എന്നാണ് വിലയിരുത്തല്‍. സിറിയന്‍ വിഷയത്തില്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ക്കിടയില്‍ ആശയക്കുഴപ്പമുള്ളതായും സൂചനയുണ്ട്.

ബശാറുല്‍ അസദ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന അഭിപ്രായത്തില്‍നിന്ന് അമേരിക്ക പിന്മാറുന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ അസദ് സിറിയയിലെ ജനങ്ങളോട് ചെയ്തത് ക്രൂരതയാണെന്നും നിക്കി ഹാലി പറഞ്ഞു. തുര്‍ക്കിയും റഷ്യയുമായി ചേര്‍ന്ന് സമാധാന ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹമെന്നും ഹാലി കൂട്ടിച്ചേര്‍ത്തു.നിക്കി ഹാലിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി യുഎസ് നയതന്ത്രജ്ഞര്‍ രംഗത്തെത്തി. അസദിന്റെ ഭാവി നിര്‍ണയിക്കേണ്ടത് സിറയയിലെ ജനങ്ങളാണെന്നാണ് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞത്. ബശാറുല്‍ അസദിനെ പുറത്താക്കണമെന്നായിരുന്നു ഒബാമ സര്‍ക്കാരിന്റെ നയം. സിറയയില്‍നിന്ന് ഐഎസിനെ തുരത്തുകയാണ് ലക്ഷ്യമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News