ഇസ്രായേലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് തടസം സൃഷ്ടിക്കുന്നതായി ട്രംപ്

Update: 2018-04-22 00:23 GMT
ഇസ്രായേലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് തടസം സൃഷ്ടിക്കുന്നതായി ട്രംപ്
Advertising

ഇസ്രായേല്‍ ഫലസ്തീന്‍ വിഷയത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് തയ്യാറാണെന്നും ട്രംപ് പറഞ്ഞു

ഇസ്രായേലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ ഇസ്രായല്‍ -ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തടസം സൃഷ്ടിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് . ഇസ്രായേല്‍ ഫലസ്തീന്‍ വിഷയത്തില്‍ സമാധാനശ്രമങ്ങള്‍ക്ക് തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇസ്രായേല്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.

കഴിഞ്ഞ ഡിസംബറില്‍ ഇസ്രയേല്‍ തലസ്ഥാനമയി ജെറുസലേം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. ഇസ്രായേല്‍ -ഫലസ്തീന്‍ പ്രശന്പരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ അമേരിക്ക തയ്യാറാണ്. നിലവില്‍ വെസ്റ്റ് ബാങ്കിലെല്ലാം ഇസ്രയേല്‍ നടത്തുന്ന കുടിയേറ്റം സമാദാന പ്രശ്നങ്ങള്‍ക്ക് തുരങ്കം വെക്കുന്നതാണ്.

ഇത്തരം അധിനിവേശങ്ങള്‍ സൂക്ഷമതയോടെ നോക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ട്രംപ് അഭിമുഖത്തില്‍ പറയുന്നുണ്ട്. സമാധാന ശ്രമങ്ങള്‍ ഫലസ്തീനും താല്‍പ്പര്യപ്പെടുന്നില്ലെന്നും അഭിമുഖത്തിലുണ്ട്. സമാധാന ശ്രമങ്ങള്‍ക്ക് മധ്യസ്ഥനാകുമെന്ന് ട്രംപ് പറയുന്നുണ്ടെങ്കലും അതിനുള്ള ഫോര്‍മുലകള്‍ ട്രംപ് വ്യക്തമാക്കിയിട്ടില്ല. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെ അമേരിക്കയുടെ മധ്യസ്ഥ ശ്രമങ്ങളോട് അനുഭാവം പുലര്‍ത്തില്ലെന്ന് ഫലസ്തീനും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News