ദൈവത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

Update: 2018-04-23 08:20 GMT
Editor : Jaisy
ദൈവത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Advertising

ഈജിപ്തില്‍ മുസ്‌ലിം-ക്രിസ്ത്യന്‍ സമ്മേളനത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്

ദൈവത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈജിപ്തില്‍ മുസ്‌ലിം-ക്രിസ്ത്യന്‍ സമ്മേളനത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. ഈജിപ്ത് സന്ദര്‍ശിക്കുന്ന പാപ്പ, പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍സീസിയുമായി കൂടിക്കാഴ്ച നടത്തി.

മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുകയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം. കെയ്റോ വിമാനത്താവളത്തിലെത്തിയ പാപ്പക്ക് വലിയ സ്വീകരണമാണ് ഒരുക്കിയത്. ശേഷം പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സീസിയുമായുള്ള കൂടിക്കാഴ്ച. ഈജിപ്തിലെ മുസ്‌ലിം നേതാക്കളുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോകപ്രശസ്‌ത ഇസ്‌ലാമിക സർവ്വകലാശാലയായ അല്‍ അസ്ഹറിലും സന്ദര്‍ശനം നടത്തി. അല്‍ അസ്ഹര്‍ തലവന്‍ ഷെയ്ഖ് അഹമ്മദ് അല്‍ ത്വയിബുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ദൈവത്തിന്റെ പേരില്‍ ആര്‍ക്കും കലാപം നടത്താന്‍ കഴിയില്ലെന്ന് മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ മാര്‍പാപ്പ പറഞ്ഞു.

ഈ മാസം ആദ്യം ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായിരുന്ന രണ്ട് ആക്രമണങ്ങളില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഈജിപ്തില്‍. പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വലിയ സുരക്ഷയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയത്.ഇതിനു മുൻപ് 2000ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഈജിപ്ത് സന്ദർശിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News