ചൈനയില്‍ നിന്ന് സ്വതന്ത്രമാകാന്‍ ആഗ്രഹമില്ല, ലക്ഷ്യം തിബത്തിന്‍റെ വികസനം: ദലൈലാമ
ഇടയ്ക്കിടെ കലഹിച്ചിട്ടുണ്ടെങ്കിലും വളരെ അടുത്ത ബന്ധമാണ് ചൈനയും തിബറ്റും തമ്മിലുള്ളതെന്ന് പറഞ്ഞ ലാമ, കഴിഞ്ഞതിനെ കുറിച്ചല്ല ഭാവിയെ കുറിച്ചാണ് ഇനി ചിന്തിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.
ചൈനയോടുള്ള നിലപാട് മയപ്പെടുത്തി തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ചൈനയില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞതെല്ലാം കഴിഞ്ഞുവെന്നും ലാമ പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകള്‍ നീണ്ട ചൈന - തിബത്ത് സംഘര്‍ഷങ്ങള്‍ക്ക് അറുതിയായേക്കുമെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു ദലൈലാമയുടെ വാക്കുകള്‍. കഴിഞ്ഞതെല്ലാം കഴിഞ്ഞുവെന്നു പറഞ്ഞ ലാമ തിബത്ത് ചൈനയില്‍ നിന്ന് വിട്ടു പോകാനും സ്വതന്ത്ര രാഷ്ട്രമാകാനും ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. തിബത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യം. തിബറ്റിന്‍റെ സംസ്കാരവും പാരമ്പര്യവും ചൈന ബഹുമാനിക്കണം. ഇടയ്ക്കിടെ കലഹിച്ചിട്ടുണ്ടെങ്കിലും വളരെ അടുത്ത ബന്ധമാണ് ചൈനയും തിബറ്റും തമ്മിലുള്ളതെന്ന് പറഞ്ഞ ലാമ, കഴിഞ്ഞതിനെ കുറിച്ചല്ല ഭാവിയെ കുറിച്ചാണ് ഇനി ചിന്തിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.
കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തിബത്തന്‍ ആത്മീയ നേതാവ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പ്രശ്നങ്ങള്‍ ആരംഭിക്കുമ്പോഴുണ്ടായിരുന്ന ചൈനയല്ല ഇപ്പോഴത്തെ ചൈനയെന്ന് ചൂണ്ടിക്കാട്ടിയ ലാമ പതിറ്റാണ്ടുകളിലൂടെ ചൈന ഒരുപാട് മാറിയെന്നും അവകാശപ്പെട്ടു.