മതത്തെ വിഘടനവാദത്തിന് ഉപയോഗിക്കുന്നതിനെതിരെ മോദി

Update: 2018-04-23 08:25 GMT
Editor : Subin
മതത്തെ വിഘടനവാദത്തിന് ഉപയോഗിക്കുന്നതിനെതിരെ മോദി
മതത്തെ വിഘടനവാദത്തിന് ഉപയോഗിക്കുന്നതിനെതിരെ മോദി
AddThis Website Tools
Advertising

ഖാലിസ്ഥാന്‍ തീവ്രവാദികളോട് മൃദുസമീപനം പുലര്‍ത്തുന്ന കാനഡയുടെ നടപടിയെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം.

വിഘടനവാദത്തിനും രാഷ്ട്രീയതാല്‍പര്യത്തിനുമായി രാജ്യത്തെ ഉപയോഗിക്കുന്നവര്‍ക്ക് യാതൊരുവിധ സ്ഥാനവുമുണ്ടാകില്ലന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് മുന്നറിയിപ്പെന്ന നിലയിലായിരുന്നു ആരെയും പരാമര്‍ശിക്കാതെയുള്ള മോദിയുടെ പ്രസ്താവന. ഭീകരവാദം ഇന്ത്യയേയും കാനഡയേയും അലട്ടുന്ന വലിയ ഭീഷണിയാണെന്നും കാനഡ പ്രധാനമന്ത്രിയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ നരേന്ദ്രമോദി പറഞ്ഞു.

ഖാലിസ്ഥാന്‍ തീവ്രവാദികളോട് മൃദുസമീപനം പുലര്‍ത്തുന്ന കാനഡയുടെ നടപടിയെ നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം. കഴിഞ്ഞദിവസം ഖാലിസ്ഥാന്‍ തീവ്രവാദിയായ ജസ്പാല്‍ അത്വാലിനെ ട്രൂഡോ അത്താഴവിരുന്നിന് ക്ഷണിച്ചതും ട്രൂഡോയുടെ ഭാര്യയ്‌ക്കൊപ്പമുള്ള ജസ്പാലിന്റെ ഫോട്ടോയും വിവാദമായിരുന്നു. ഇതിന് പിന്നാലയാണ് സംയുക്തവാര്‍ത്താസമ്മേളനത്തിലെ മോദിയുടെ പ്രസ്താവന.

ഇന്ത്യയുമായി വാണീജ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ട്രൂഡോ പറഞ്ഞു. തീവ്രവാദം, സൈബര്‍ സുരക്ഷ, കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. നിരവധി വാണിജ്യകരാറുകളിലും ഒപ്പിട്ടു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News