ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്ന് പാകിസ്താന്‍
തെരഞ്ഞെടുപ്പ് ഗോദയിലെ തര്‍ക്കങ്ങളിലേക്ക് പാകിസ്താനെ വലിച്ചിഴക്കരുതെന്നും തുന്നിക്കൂട്ടിയ ഗൂഢാലോചനകള്‍ കൊണ്ടല്ല മറിച്ച് സ്വന്തം നിലയില്‍ വിജയങ്ങള്‍ കൊയ്യാന്‍ ശ്രമിക്കണമെന്നും
അഹ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ ഇസ്ലാമാബാദ് ഇടപെട്ടുവെന്ന ആരോപണം പൂർണമായും തള്ളി പാകിസ്താന്‍റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്നും നിരുത്തരവാദപരമെന്നും ആരോപിച്ചാണ് പാകിസ്താൻ തള്ളിക്കളഞ്ഞത്. തെരഞ്ഞെടുപ്പ് ഗോദയിലെ തര്‍ക്കങ്ങളിലേക്ക് പാകിസ്താനെ വലിച്ചിഴക്കരുതെന്നും തുന്നിക്കൂട്ടിയ ഗൂഢാലോചനകള്‍ കൊണ്ടല്ല മറിച്ച് സ്വന്തം നിലയില്‍ വിജയങ്ങള്‍ കൊയ്യാന്‍ ശ്രമിക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു. . പാകിസ്താന്‍റെ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ ട്വിറ്ററിലൂടെയാണ് മോദിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്.