ബോക്കോ ഹറാം തട്ടികൊണ്ടുപോയ സ്കൂള്‍ കുട്ടികളില്‍ രണ്ടുപേരെ മോചിപ്പിച്ചു
രണ്ട് വര്‍ഷം മുമ്പാണ് 200 സ്കൂള്‍ കുട്ടികളെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയത്.
നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടികൊണ്ടുപോയ സ്കൂള്‍ കുട്ടികളില്‍ രണ്ടുപേരെ മോചിപ്പിച്ചു. രണ്ട് വര്‍ഷം മുമ്പാണ് 200 സ്കൂള്‍ കുട്ടികളെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയത്.
2014ലാണ് നൈജീരിയയിലെ വടക്ക് കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് 200 സ്കൂള്‍ കുട്ടികളെ ബോക്കോഹറം തീവ്രവാദികള്‍ തട്ടികൊണ്ടുപോയത്. രണ്ടുവര്‍ഷമായിട്ടും ഇവരെ മോചിപ്പിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നടപടിയില്‍ ലോകവ്യാപകമായി പ്രതിഷേധത്തിനും വിമര്‍ശത്തിനും കാരണമായിരുന്നു. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കുട്ടികളുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
ഇതിനിടെ നൈജീരിയയില്‍ തീവ്രവാദികള്‍ ലൈംഗീകമായി ഉപയോഗിക്കാനും ചാവേറുകളാക്കാനുമാണ് കുട്ടികളെ തട്ടികൊണ്ടുപോകുന്നതെന്ന വിമര്‍ശവും ഉയര്‍ന്നു. നിലവില്‍ സൈന്യത്തെ സഹായിക്കുന്നവരുടെ ഗ്രൂപ്പാണ് രണ്ട് കുട്ടികളെ മോചിപ്പിച്ചിരിക്കുന്നത്. തീവ്രവാദികള്‍ക്ക് സ്വാധീനമുള്ള വനമേഖലയില്‍ നിന്നുമാണ് കുട്ടികളെ മോചിപ്പിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഏതാണ്ട് 15000 പേര്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.