നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് വരുന്നതുപോലെ; നൂറ്റാണ്ടിലെ ഏറ്റവും വലിയ ഉല്‍ക്കാവര്‍ഷം ഇന്ന് രാത്രി
ണിക്കൂറില്‍ ഇരുന്നൂറോളം ഉല്‍ക്കകള്‍ ഒരേ സമയം ആകാശത്ത് മിന്നി മറയുന്ന പഴ്സീയസ് ഷോ എന്ന ഉല്‍ക്കാവര്‍ഷം ഇന്നുണ്ടാകുമെന്ന് നാസ അറിയിച്ചു. ഇന്ത്യയിലുള്‍പ്പെടെ നാളെ നേരെ പുലരും വരെ ഉല്‍ക്കാവര്‍ഷം കാണാം.
നൂറ്റാണ്ടിലെ ഏറ്റവും വലിയ ആകാശ വിസ്‍മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. മണിക്കൂറില്‍ ഇരുന്നൂറോളം ഉല്‍ക്കകള്‍ ഒരേ സമയം ആകാശത്ത് മിന്നി മറയുന്ന പഴ്സീയസ് ഷോ എന്ന ഉല്‍ക്കാവര്‍ഷം ഇന്നുണ്ടാകുമെന്ന് നാസ അറിയിച്ചു. ഇന്ത്യയിലുള്‍പ്പെടെ നാളെ നേരെ പുലരും വരെ ഉല്‍ക്കാവര്‍ഷം കാണാം.
ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് മണിക്കൂറില്‍ 60 മുതല്‍ 200 ഉല്‍ക്കകള്‍ വരെ മാനത്ത് മിന്നിമറയും. നാസയുടെ കണക്കുകൂട്ടല്‍ പ്രകാരം ഉല്‍ക്കാവര്‍ഷം ഏറ്റവും മനോഹരമായി കാണാവുന്നയിടം ഇന്ത്യയാണ്. 2009 ലാണ് ഇതിന് മുന്‍പ് വലിയ തോതിലുള്ള ഉല്‍ക്കമഴ ഉണ്ടായത്. ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണം പരിശോധിച്ചാണ് പഴ്സീയസ് ഷോയെ പറ്റി നാസ അറിയിപ്പു നല്‍കിത്. ഓരോ 133 വര്‍ഷം കൂടുമ്പോഴും സൌരയൂഥത്തിലെ സൂര്യനെ ചുറ്റി സ്വിഫ്റ്റ് ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍ നക്ഷത്രം കടന്നു പോകും. ഇതില്‍ നിന്നും തെറിക്കുന്ന മഞ്ഞും പൊടിപടലങ്ങളുമെല്ലാം സൌരയൂഥത്തില്‍ തങ്ങി നില്‍ക്കും. ഭൂമിയുടെ അന്തരീക്ഷം വര്‍ഷത്തിലൊരിക്കല്‍ ഈ അവശിഷ്ടങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് പഴ്സീയസ് ഉള്‍ക്കാ വര്‍ഷം ഉണ്ടാകുന്നത്. സെക്കന്‍ഡില്‍ 60 കിമീ വേഗത്തിലാണ് ഉല്‍ക്കകളുടെ വരവ്. ഇത്തവണ ഭൂമിയുമായി കൂടുതല്‍ സ്വിഫ്റ്റ് ടട്ട്ല്‍ ശകലങ്ങള്‍ കൂട്ടിയിടിക്കുമെന്നാണ് കണക്കുക്കൂട്ടുന്നത്. ഇന്ന് രാത്രി 12 മുതല്‍ നാളെ പുലര്‍ച്ചെ വരെ ഉല്‍ക്കാ വര്‍ഷം കാണം ഇതിനായി നാസ ലൈവ് സ്ട്രീമിങ് ഒരുക്കിയിട്ടുണ്ട്.