മുസ്തഫ ബദ്‍റുദ്ദീന്റെ മൃതദേഹം സംസ്കരിച്ചു
സിറിയയില്‍ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് മുസ്തഫ ബദറുദ്ദീന്റെ വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സിറിയയിലെ ഹിസ്ബുല്ലയുടെ മുഖ്യ ആസൂത്രകനായ ബദറുദ്ദീന്റെ മൃതദേഹം ലബനീസ് തലസ്ഥാനമായ ബെയ്റൂത്തിലാണ് സംഘടനയുടെ മഞ പതാക പുതപ്പിച്ചു വിലാപയാത്ര നടത്തിയത്
സിറിയയില്‍ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് മുസ്തഫ ബദറുദ്ദീന്റെ വിലാപയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സിറിയയിലെ ഹിസ്ബുല്ലയുടെ മുഖ്യ ആസൂത്രകനായ ബദറുദ്ദീന്റെ മൃതദേഹം ലബനീസ് തലസ്ഥാനമായ ബെയ്റൂത്തിലാണ് സംഘടനയുടെ മഞ പതാക പുതപ്പിച്ചു വിലാപയാത്ര നടത്തിയത്. മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ കൊലപാതകത്തിന് പ്രതികാരം ചോദിക്കണമെന്ന് അനുയായികള്‍ മുദ്രാവാക്യം വിളിച്ചു
55 കാരനായ ബദ്‍റുദ്ദീന്‍ ഹിസ്‍ബുല്ല സെക്രട്ടറി ജനറല്‍ സയ്യിദ് ഹസന്‍ നസ്‍റുല്ലയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നയാളാണ്. സിറിയയില്‍ ഹിസ്‍ബുല്ലയുടെ സൈനിക നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ സംഘടന ഉത്തരവാദിത്വമേല്‍പിച്ചത് ബദ്‍റുദ്ദീനെയായിരുന്നു. ഹിസ്‍ബുല്ലയുടെ മുതിര്‍ന്ന കമാന്‍ററായിരുന്ന ഇമാദ് മുഗ്‍നിയയുടെ ഭാര്യാസഹോദരനാണ് മുസ്‍തഫ ബദ്റുദ്ദീന്‍. 2008ല്‍ ദമാസ്കസിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ഇമാദ് മുഗ്‍നിയ കൊല്ലപ്പെട്ടതിനു ശേഷമാണ് ബദ്‍റുദ്ദീന്‍ ഹിസ്‍ബുല്ലയുടെ സൈനിക വിംഗിന്‍റെ നേതൃ പദവിയിലെത്തിയത്. 2005ല്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റഫീക് ഹരീരി കൊല്ലപ്പെട്ട കേസില്‍ സ്പെഷല്‍ ട്രൈബ്യൂണല്‍ കുറ്റക്കാരനെന്ന് വിധിച്ചയാളാണ് ബദ്‍റുദ്ദീന്‍. 1983 മുതല്‍ 1990വരെ കുവൈത്ത് ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിലായിരുന്നു ബദ്‍റുദ്ദീന്‍. 1990ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശ സമയത്ത് തടവില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
1982 മുതല്‍ ഇസ്‍ലാമിക പ്രതിരോധ സമരങ്ങളുടെ മിക്കവാറും ഓപറേഷനുകളില്‍ അദ്ദേഹം പങ്കാളിയായിരുന്നുവെന്ന് സംഘടന വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മഹാനായ പോരാളിയായിരുന്നു അദ്ദേഹമെന്നും പ്രസ്താവന അനുമസ്മരിച്ചു.