സാബ്രി സഹോദരങ്ങളിലെ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു

Update: 2018-04-25 14:17 GMT
Editor : admin | admin : admin
സാബ്രി സഹോദരങ്ങളിലെ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു
സാബ്രി സഹോദരങ്ങളിലെ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു
AddThis Website Tools
Advertising

പ്രസിദ്ധ ഖവാലി ഗായക സംഘമായ സാബ്രിസഹോദരങ്ങളിലെ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ ലിയാഖത്താബാദില്‍ വെച്ചാണ് പാകിസ്താനെ ഞെട്ടിച്ച കൊലപാതകം

പ്രസിദ്ധ ഖവാലി ഗായക സംഘമായ സാബ്രിസഹോദരങ്ങളിലെ അംജദ് സാബ്രി വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ ലിയാഖത്താബാദില്‍ വെച്ചാണ് പാകിസ്താനെ ഞെട്ടിച്ച കൊലപാതകം. 2 മോട്ടോര്‍സൈക്കിളിലെത്തിയ അഞ്ജാതരായ 4 പേര് അംജദ് സാബ്രി സഞ്ചരിച്ചിരുന്ന കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പൊലീസ് റിപ്പോര്ട്ട് ചെയ്തു. കാറിനു നേരെ 11 തവണയാണ് അക്രമികള് വെടിയുതിര്ത്തത്. ഇതില് 2 വെടിയുണ്ടകള് സാബ്രിയുടെ മുഖത്തും നെഞ്ചിലും തുളച്ചു കയറി. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില് പങ്കെടുക്കാന് പോകുമ്പോഴാണ് അക്രമം നടന്നത്. സംഭവത്തില് അന്വേഷണം നടത്താന് സിന്ധ് ആഭ്യന്തരമന്ത്രി സുഹൈല് അന്‍വര് സിയാല് ഉത്തരവിട്ടു. സാബ്രിയുടെ മരണത്തില് താഹിറുല് ഖാദിരിയും ഇമ്രാന് ഖാനുമടക്കമുള്ള നേതാക്കള് അനുശോചിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

admin

admin - admin

contributor

Similar News