ട്രംപിനെ പ്രസിഡന്റാക്കിയതില്‍ ട്വിറ്ററിന് പങ്കുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്ന് സ്ഥാപകന്‍ ഇവാന്‍ വില്യംസ്

Update: 2018-04-26 08:35 GMT
Editor : Ubaid
ട്രംപിനെ പ്രസിഡന്റാക്കിയതില്‍ ട്വിറ്ററിന് പങ്കുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്ന് സ്ഥാപകന്‍ ഇവാന്‍ വില്യംസ്
Advertising

ഫോക്‌സ് ന്യൂസിന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് ഡഡൊണാള്‍ഡ് ട്രംപ് തന്റെ വിജയത്തിന് പിന്നില്‍ ട്വിറ്ററാണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നു

ഡോണാള്‍ഡ് ട്രംപിനെ പ്രസിഡന്റാക്കിയതില്‍ ട്വിറ്ററിന് പങ്കുണ്ടെങ്കില്‍ താനതില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ഇവാന്‍ വില്യംസ്. ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്വിറ്റര്‍ സ്ഥാപകന്റെ ക്ഷമാപണം. താനുള്‍പ്പടെ ഭാഗമായി സ്ഥാപിച്ച സമൂഹ മാധ്യമം ഒരിക്കല്‍ ഒരു തിരഞ്ഞെടുപ്പ് വിജയത്തിന്റെയോ പരാജയത്തിന്റെയോ കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവര്‍ക്കും സ്വന്തം അഭിപ്രായം തുറന്ന് പ്രകടിപ്പിക്കാനുള്ള ഒരിടം ലഭിക്കുകയാണെങ്കില്‍ അത് കൂടുതല്‍ സ്വതന്ത്രമായ ഒരു ലോകം സൃഷ്ടിക്കുമെന്നായിരുന്നു താന്‍ ധരിച്ചത്. എന്നാലിത് തെറ്റാണെന്ന് ഇപ്പോള്‍ മനസിലായി' ഇവാന്‍ അഭിമുഖത്തില്‍ പറയുന്നു. 2006 ല്‍ ട്വിറ്റര്‍ സ്ഥാപിച്ചപ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തനത്തില്‍ വലിയ പങ്കുവഹിച്ച ഒരാളായിരുന്നു ഇവാന്‍ വില്യംസ്.

ഫോക്‌സ് ന്യൂസിന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ അഭിമുഖത്തില്‍ പ്രസിഡന്റ് ഡഡൊണാള്‍ഡ് ട്രംപ് തന്റെ വിജയത്തിന് പിന്നില്‍ ട്വിറ്ററാണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. 2009 ലാണ് ഇന്ന് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ അക്കൗണ്ട് എടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അദ്ദേഹം മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചപ്പോള്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. ദിനംപ്രതി ലക്ഷക്കണക്കിന് പേരോട് ട്വിറ്ററിലൂടെ ഇദ്ദേഹം നിരന്തരം സംവദിച്ചിരുന്നു. 30 മില്യണ്‍ ആണ് ഡോണാള്‍ഡ് ട്രംപിനെ ഇപ്പോള്‍ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം. തന്റെ സ്വന്തം മാധ്യമമെന്നാണ് അദ്ദേഹം ട്വിറ്റര്‍ അക്കൗണ്ടിനെ വിശേഷിപ്പിക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News