താലിബാന് താവളങ്ങള് ബോംബിടാന് അമേരിക്കയോട് പാക് സൈനിക മേധാവി
താലിബാന് കേന്ദ്രങ്ങളില് ബോംബിടാന് പാകിസ്താന് സൈനിക മേധാവി റഹീല് ശരീഫ് അമേരിക്കയോട് അഭ്യര്ഥിച്ചു. തെഹ്‍രീകെ താലിബാന് നേതാവ് മുല്ലാ ഫസ്‍ലുല്ലയെ ലക്ഷ്യം വെച്ച് ആക്രമണം നടത്താനാണ് ജനറല് രഹീല് ശരീഫിന്റെ നിര്ദേശം.

അഫ്ഗാനിസ്താനിലെ അമേരിക്കയുടെ സൈനിക താല്പര്യങ്ങള്ക്ക് ചുക്കാന് പിടിക്കുന്ന ജോണ് നിക്കോള്സനോടും പാകിസ്താനിലേക്കും അഫ്ഗാനിസ്താനിലേക്കുമുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി റിച്ചാര്ഡ് ഓള്സനോടുമുള്ള കൂടിക്കാഴ്ചക്കിടയിലാണ് റഹീല് ശരീഫ് ആവശ്യം ഉന്നയിച്ചത്. ഇന്നലെ രാത്രി സൈന്യം ഇത് സംബന്ധിച്ച മാധ്യമ കുറിപ്പ് പുറത്തിറക്കി. താലിബാന് നേതാവ് മുല്ല മന്സൂറിനെ ബലൂചിസ്താനിലെ കേന്ദ്രത്തില് ഡ്രോണ് ആക്രമണത്തില് സിഐഎ കൊലപ്പെടുത്തിയതിനു ശേഷമുള്ള ആദ്യത്തെ ഉന്നതതലയോഗമാണ് ഇന്നലെ നടന്നത്. മുല്ല മന്സൂര് വധത്തിനു ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങളെ കുറിച്ചും മൂവരും ചര്ച്ച നടത്തി.