വധശിക്ഷക്ക് വിധേയരാക്കപ്പെടുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് ചൈനയില്‍ നിരോധം; നിയമത്തില്‍ വ്യക്തത വേണമെന്ന്

Update: 2018-04-27 03:18 GMT
Editor : Alwyn K Jose
വധശിക്ഷക്ക് വിധേയരാക്കപ്പെടുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് ചൈനയില്‍ നിരോധം; നിയമത്തില്‍ വ്യക്തത വേണമെന്ന്
Advertising

വധശിക്ഷക്ക് വിധേയരാക്കപ്പെടുന്നവരുടെ അവയവങ്ങള്‍ ദാനംചെയ്യുന്നത് നിരോധിച്ചുകൊണ്ട് ചൈനയില്‍ നിലനില്‍ക്കുന്ന നിയമത്തെ സംബന്ധിച്ച് വ്യക്തതവരുത്തണമെന്ന് അന്താരാഷ്ട്ര അവയവം മാറ്റിവയ്ക്കല്‍ കമ്മിറ്റി.

വധശിക്ഷക്ക് വിധേയരാക്കപ്പെടുന്നവരുടെ അവയവങ്ങള്‍ ദാനംചെയ്യുന്നത് നിരോധിച്ചുകൊണ്ട് ചൈനയില്‍ നിലനില്‍ക്കുന്ന നിയമത്തെ സംബന്ധിച്ച് വ്യക്തതവരുത്തണമെന്ന് അന്താരാഷ്ട്ര അവയവം മാറ്റിവയ്ക്കല്‍ കമ്മിറ്റി. ഇത്തരം അവയവ ശേഖരത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുണ്ടെന്ന സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരാമര്‍ശം.

വധശിക്ഷക്ക് വിധേയരാക്കപ്പെടുന്നവരുടെ അവയവശേഖരം നടത്തുന്നത് 2014ല്‍ ചൈനയില്‍ നിരോധിച്ചതാണ്. എന്നാല്‍ അനധികൃതമായി ഇത്തരം അവയവ ശേഖരം ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര അവയവം മാറ്റിവയ്ക്കല്‍ കമ്മിറ്റി പരാമര്‍ശം നടത്തിയത്. ചൈനയുടെ നടപടി അന്താരാഷ്ട്ര സമൂഹത്തില്‍ ഭയവിഹ്വലതകള്‍ ഉണ്ടാക്കിയിരുന്നുവെന്ന് മനസ്സിലാക്കണം. ചൈന മാറിയെന്ന് അന്താരാഷ്ട്ര സമൂഹം കരുതുന്നില്ല. അന്താരാഷ്ട്ര സമൂഹം ഇത്തരം അവയവ ശേഖരത്തെ അംഗീകരിച്ചിരിക്കുന്നുവെന്ന തരത്തിലായിരുന്നു സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വധശിക്ഷക്ക് വിധേയരാക്കുന്നവരുടെ അവയവങ്ങള്‍ ശേഖരിക്കുന്നില്ലെന്നും വില്‍ക്കുന്നില്ലെന്നും അധികാരപ്പെട്ടവര്‍ സുതാര്യമായും സ്പഷ്ടമായും വ്യക്തമാക്കണം. അനധികൃതമായി ഇത്തരം അവയവ ശേഖരം ഇപ്പോഴും നടത്തുന്നുണ്ടെന്നാരോപിച്ച് ചൈനയില്‍ പ്രതിഷേധവും നടക്കുന്നണ്ട്. അവയവമാറ്റത്തിനായി ഏകദേശം മുപ്പതിനായരത്തോളം രോഗികള്‍ ചൈനയില്‍ കത്തുകിടക്കുന്നുണ്ട്. എന്നാല്‍ 30ല്‍ ഒരാള്‍ക്ക് മാത്രമാണ് ഒരു വര്‍ഷം അവയവം ലഭിക്കുന്നത്. ഈ ക്ഷാമം മുതലെടുത്താണ് ജയലികളില്‍ അനധികൃതമായ അവയവ ശേഖരം നടത്തുന്നതെന്നാണ് ആരോപണം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News