ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള ആദ്യപടിയായി എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു
ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരാത്തവരുടെ മേല്‍ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തതിനുള്‍പ്പെടെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഡൊണൾഡ് ട്രംപ്
ഒബാമ കെയർ മരിവിപ്പിക്കുന്നതിന്‍റെ ആദ്യ പടിയായി ആരോഗ്യ ഇന്‍ഷുറന്‍സില്‍ ചേരാത്തവരുടെ മേല്‍ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തതിനുള്‍പ്പെടെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഡൊണൾഡ് ട്രംപ് ഒപ്പുവെച്ചു. അമേരിക്കയുടെ പുതിയ പ്രസിഡൻറായി അധികാരമേറ്റശേഷം ട്രംപ് പുറപ്പെടുവിക്കുന്ന ആദ്യ ഉത്തരവാണിത്. അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുൻ നിർത്തി മുൻ പ്രസിഡൻറ്ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയർ നിർത്തലാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഒബാമ കെയറിലെ ഏതെല്ലാം വ്യവസ്ഥകളിലാണ് ഇളവു വരുത്തേണ്ടതെന്നോ നീക്കം ചെയ്യേണ്ടതെന്നോ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.
നേരത്തെ പദ്ധതി നിർത്തലാക്കുന്നത് സംബന്ധിച്ച പ്രമേയം 198നെതിരെ 227 വോട്ടുകൾക്ക് അമേരിക്കൻ ജനപ്രതിനിധി സഭയിലും 41നെതിരെ 58 വോട്ടുകൾക്ക്അമേരിക്കൻ സെനറ്റിലും പാസായിരുന്നു.
രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാർക്കാണ് ഒബാമ കെയർ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതി തുടരുമെന്നും കാലികമായ മാറ്റങ്ങൾ മാത്രമേ വരുത്തുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നു.