കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും വിസ അനുവദിച്ചു

Update: 2018-04-27 16:13 GMT
Editor : Sithara
കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും വിസ അനുവദിച്ചു
Advertising

വിസ അനുവദിച്ച വിവരം പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

പാകിസ്താന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താന്‍ വിസ അനുവദിച്ചു. വിസ അനുവദിച്ച വിവരം പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ടാണ് കുല്‍ഭൂഷണ്‍ ജാദവ് പാകിസ്താന്‍ ജയിലില്‍ കഴിയുന്നത്.

വീസ അപേക്ഷ ലഭിച്ചതായും തുടര്‍ നടപടികള്‍ നടന്നു വരികയാണെന്നും പാകിസ്താന്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. മനുഷ്യത്വപരം എന്ന നിലയിലാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയുടെയും ഭാര്യയുടെയും വിസയ്ക്കുള്ള അപേക്ഷ പരിഗണിച്ചതെന്ന് പാക് വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ പറഞ്ഞു. ഈ മാസം 25ന് കൂടിക്കാഴ്ച അനുവദിക്കാമെന്ന് പാക് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ അനുവദിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഭാര്യയ്ക്കും അമ്മയ്ക്കും വിസ നല്‍കാന്‍ ഇന്ത്യയിലെ പാക് ഹൈകമ്മിഷനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കുല്‍ഭൂഷണുമായി സംസാരിക്കാന്‍ നയതന്ത്ര പ്രതിനിധിയെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനാണെന്നും കുല്‍ഭൂഷണ്‍ ശേഖരിച്ച രഹസ്യ വിവരങ്ങള്‍ കൈവശപ്പെടുത്താനാണ് ഇന്ത്യന്‍ ശ്രമമെന്നുമാണ് പാക് നിലപാട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News