സിറിയയില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയത്തിന് യുഎന്‍ അംഗീകാരം

Update: 2018-04-28 10:39 GMT
Editor : Sithara
സിറിയയില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയത്തിന് യുഎന്‍ അംഗീകാരം
Advertising

സിറിയയില്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് ഐക്യരാഷ്ട്രസഭയിലെ പൊതുസഭയുടെ അംഗീകാരം.

സിറിയയില്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് ഐക്യരാഷ്ട്രസഭയിലെ പൊതുസഭയുടെ അംഗീകാരം. കാനഡ അവതരിപ്പിച്ച പ്രമേയത്തിന് 13 നെതിരെ 122 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. 36 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎന്‍ സെക്രട്ടറി ജനറല്‍‌ 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സിറിയയില്‍ വിമതര്‍ക്കെതിരെ ബഷാറുല്‍ അസദ് ഭരണകൂടവും റഷ്യയും തുടരുന്ന ആക്രമണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കാനഡ ഐക്യരാഷ്ട്രസഭയിലെ പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. 13നെതിരെ 122 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി പിന്തുണ അറിയിച്ചു. ആറ് വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിനിടെ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും അഭയാര്‍ഥികളുമാവുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ വിമതകേന്ദ്രമായ അലെപ്പോയിലുള്‍പ്പെടെ അടിയന്തര യുദ്ധവിരാമം ആവശ്യപ്പെട്ടത്. രാജ്യത്തുടനീളം ഭക്ഷണവും ചികിത്സയുമെത്തിക്കാന്‍ സന്നദ്ധസംഘടനകള്‍ക്ക് അവസരമുണ്ടാക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ 45 ദിവസത്തിനകം റിപ്പോര്‍‌ട്ട് സമര്‍പ്പിക്കണം. 6 വര്‍ഷത്തിനിടെ അസദ് ഭരണകൂടത്തിന്‍റെ ഇടപെടല്‍ മൂലം രാജ്യത്ത് 4 ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും രണ്ടര കോടിയിലധികം പേര്‍‌ അഭയാര്‍‌ഥികളുമാക്കപ്പെട്ടിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News