ഉത്തര കൊറിയക്കെതിരെ വിമര്‍ശവുമായി കൂടുതല്‍ രാഷ്ട്രങ്ങള്‍
കൊറിയ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു
മിസൈല്‍ പരീക്ഷണവും പ്രകോപനങ്ങളും തുടരുന്ന ഉത്തര കൊറിയക്കെതിരെ വിമര്‍ശവുമായി കൂടുതല്‍ രാഷ്ട്രങ്ങള്‍. കൊറിയ അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഉത്തര കൊറിയയുടേത് തികഞ്ഞ മര്യാദകേടും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നായിരുന്നു ബ്രിട്ടന്റെ പ്രതികരണം. പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കയും നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ നിരന്തര അഭ്യര്‍ഥനകള്‍ കാറ്റില്‍ പറത്തി ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. വടക്കൻ ജപ്പാനിലെ ഹോക്കോയ്ഡോ ദ്വീപിനു മുകളിലൂടെ 2700 കിലോമീറ്റർ ദൂരം പിന്നിട്ട ബാലിസ്റ്റിക് മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയനും അമേരിക്കയുമടക്കമുള്ള രാഷ്ട്രങ്ങള്‍ അന്നുതന്നെ മിസൈല്‍ പരീക്ഷണത്തിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം യുഎഇ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഉത്തര കൊറിയക്കെതിരെ ആഞ്ഞടിച്ചത്.
ഉത്തര കൊറിയയുടേത് തികഞ്ഞ മര്യാദകേടും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നായിരുന്നു ബ്രിട്ടന്റെ പ്രതികരണം. ജപ്പാന്റെ കൂടെ ഉറച്ചു നില്‍ക്കുമെന്ന് വ്യക്തമാക്കിയ ഐക്യരാഷ്ട്രസഭയിലെ ബ്രിട്ടീഷ് അംബാസഡര്‍ MATTHEW RYCROFT പ്രകോപനം തുടര്‍ന്നാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്നും പറഞ്ഞു.