പറന്നുയരാനിരുന്ന വിമാനത്തിന്‍റെ എഞ്ചിന് തീ പിടിച്ചു; വന്‍ ദുരന്തം ഒഴിവായി
302 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിബാധക്കുള്ള കാരണം വ്യക്ത......
പറന്നുയരാന്‍ തയ്യാറായ വിമാനത്തിന് റണ്‍വേയില്‍ വച്ച് തീപിടിച്ചത് ആശങ്കക്ക് വഴിവച്ചു. നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം സുരക്ഷിതരായി മാറ്റി. 19 പേര്‍ക്ക് ചെറിയ തോതിലുള്ള പരിക്കേറ്റിട്ടുണ്ട്. ടോക്കിയോ വിമാനത്താവളത്തില്‍ നിന്നും സിയോളിലേക്ക് പറന്നുയരാനൊരുങ്ങുകയായിരുന്ന കൊറിയന്‍ എയര്‍ ജെറ്റ് വിമാനത്തിന്‍റെ വലത് എഞ്ചിനാണ് തീപിടിച്ചത്. വെളുത്ത പുക ഉയരാന്‍ തുടങ്ങിയതോടെ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനു ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.
302 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിബാധക്കുള്ള കാരണം വ്യക്തമായിട്ടില്ല. വിമാനം നിന്നിരുന്ന റണ്‍വേ താത്ക്കാലികമായി അടച്ചിട്ടു.