ഐഎസിനെതിരെ നാറ്റോ രാജ്യങ്ങള്‍ സംയുക്തനീക്കത്തിന്

Update: 2018-04-29 15:28 GMT
ഐഎസിനെതിരെ നാറ്റോ രാജ്യങ്ങള്‍ സംയുക്തനീക്കത്തിന്
Advertising

ഐഎസിനെതിരെയുള്ള പോരാട്ടത്തിന് വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും കൂടുതല്‍ സഹായം നല്‍കാനും ധാരണയായി

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സംയുക്തനീക്കത്തിന് തീരുമാനമെടുത്ത് നാറ്റോ രാജ്യങ്ങളുടെ സമ്മേളനം സമാപിച്ചു. ഐഎസിനെതിരെയുള്ള പോരാട്ടത്തിന് വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും കൂടുതല്‍ സഹായം നല്‍കാനും ധാരണയായി. മെഡിറ്ററേനിയന്‍ കടലില്‍ പുതിയ നാവിക ദൌത്യം ആരംഭിക്കാനും സമ്മേളനം തീരുമാനിച്ചു.

ഐഎസിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനമെടുത്താണ് നാറ്റോ സമ്മേളനം സമാപിച്ചത്. ഐഎസിനെതിരെ പോരാട്ടം നടത്തുന്ന ഇറാഖ് സുരക്ഷാ സേനക്ക് കൂടുതല്‍ പരിശീലനം നല്‍കാനും സമ്മേളനത്തില്‍ തീരുമാനിച്ചതായി നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ് വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് റഷ്യയെ പ്രതിരോധിക്കാനും നാറ്റോ സമ്മേളനത്തില്‍ ധാരണയായി.

Tags:    

Similar News