ബൊറൂസ്യ ഡോര്‍ട്ട്മുണ്ട് ടീമിനു നേരെ ആക്രമണം നടത്തിയത് വാതുവെപ്പുകാരന്‍

Update: 2018-05-01 05:22 GMT
ബൊറൂസ്യ ഡോര്‍ട്ട്മുണ്ട് ടീമിനു നേരെ ആക്രമണം നടത്തിയത് വാതുവെപ്പുകാരന്‍
Advertising

ഏപ്രില്‍ 11ന് ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെ മൊനാക്കോയിലേക്ക് ടീം ബസില്‍ സഞ്ചരിക്കുമ്പോഴാണ് സ്ഫോടനങ്ങളുണ്ടായത്.

ജര്‍മന്‍ ക്ലബായ ബൊറൂസ്യ ഡോര്‍ട്ട്മുണ്ട് ടീം സഞ്ചരിച്ച ബസിനു നേരെയുണ്ടായ സ്ഫോടനങ്ങള്‍ നടത്തിയത് വാതുവപ്പുകാരനെന്ന് ജര്‍മ്മന്‍ പൊലീസ്. ഇയാള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ് ചുമത്തി.

ഏപ്രില്‍ 11ന് ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെ മൊനാക്കോയിലേക്ക് ടീം ബസില്‍ സഞ്ചരിക്കുമ്പോഴാണ് സ്ഫോടനങ്ങളുണ്ടായത്. ബറൂസ്യ ഡോര്‍ട്ടമുണ്ട് ടീം സഞ്ചരിച്ച ബസിനുസമീപം മൂന്നു സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനങ്ങള്‍ നടത്തിയത് വാതുവപ്പുകാരനെന്നാണ് ജര്‍മന്‍ പൊലീസിന്‍റെ നിഗമനം. ഓഹരി വിപണിയില്‍ ടീമിന്‍റെ വിലയിടിക്കാനുള്ള ശ്രമമാണ് നടന്നത്. ഇതിലൂടെ പണം സമ്പാദിക്കാനായിരുന്നു അക്രമിയുടെ ശ്രമമെന്നും ജര്‍മന്‍ പൊലീസ് വ്യക്തമാക്കി. ഡോര്‍ട്ട്മുണ്ട് ടീം താമസിച്ചിരുന്ന ഹോട്ടലിലാണ് അക്രമി താമസിച്ചിരുന്നത്. സ്ഫോടനങ്ങള്‍ ഹോട്ടല്‍മുറിയിലിരുന്ന് അക്രമി നിരീക്ഷിച്ചിരുന്നതായും പൊലീസിന് വ്യക്തമായി. വധശ്രമം സ്ഫോടനത്തിലൂടെ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് അക്രമിക്കെതിരെ ചുമത്തിയത്. സ്ഫോടനത്തില്‍ സ്പാനിഷ് താരം മാര്‍ക്ക് ബാര്‍ട്രയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

Writer - ഷംന അശോക്

Media Person

Editor - ഷംന അശോക്

Media Person

Alwyn - ഷംന അശോക്

Media Person

Similar News