ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്

Update: 2018-05-01 19:33 GMT
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തേക്ക്
Advertising

ആകെ പോള്‍ ചെയ്ത വോട്ടില്‍ 52 ശതമാനം പേര്‍ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തു. 48 ശതമാനം പേരുടെ പിന്തുണയാണ് യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന വാദിച്ചവര്‍ക്ക് .....

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകണമെന്ന് ഹിതപരിശോധനഫലം. 51.9ശതമാനം വോട്ട് നേടിയാണ് ബ്രിട്ടന്‍ ചരിത്രപരമായ തീരുമാനം എടുത്തത്.

ബ്രിട്ടന്‍റെ സ്വാതന്ത്ര്യദിനം എന്ന് ബ്രെക്സിറ്റ് വക്താവ് നിഗേല്‍ ഫറാഷ് പ്രതികരിച്ചു. ഇന്നലെ നടന്ന ഹിതപരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ആവശ്യപ്പെടുന്ന വിഭാഗം 51.9 ശതമാനം വോട്ട് നേടി., ബ്രക്സിറ്റിനെ എതിര്‍ക്കുന്നവര്‍ക്ക് 48.1 ശതമാനം വോട്ടാണ് കിട്ടിയത്.

3.6 ശതമാനം വോട്ടിന്‍റെ വ്യത്യാസത്തിലാണ് ബ്രക്സിറ്റ് അനുകൂലികളുടെ ജയം. ഇംഗ്ലണ്ടും വേല്‍സും ബ്രെക്സിറ്റിനെ അനുകൂലിച്ചപ്പോള്‍ സ്കോട്ട്ലാണ്ടും വടക്കന്‍ അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്.

ബ്രിട്ടന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം എന്നായിരുന്നു ബ്രെക്സിറ്റ് വക്താവായ യുകിപാര്‍ട്ടി നേതാവ് നിഗേല്‍ ഫറാഷിന്റെ പ്രതികരണം. ബ്രിട്ടീഷ് ജനത ഹിതം അറിയിച്ചെങ്കിലും ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ പിന്മാറ്റം പൂര്‍ണമാകാന്‍ രണ്ട് വര്‍ഷത്തോളമെടുക്കും.,

Tags:    

Similar News