ഇന്ത്യയും അമേരിക്കയും സൈനിക കരാറില്‍ ഒപ്പുവെച്ചു

Update: 2018-05-02 04:23 GMT
ഇന്ത്യയും അമേരിക്കയും സൈനിക കരാറില്‍ ഒപ്പുവെച്ചു
Advertising

കരാര്‍ അനുസരിച്ച് സൈനിക ആവശ്യങ്ങള്‍ക്ക് ഇരു രാജ്യങ്ങളുടെയും ഭൂ പ്രദേശങ്ങളും സേനാതാവളങ്ങളും പരസ്പരം ഉപയോഗിക്കാനാകും.

ഇന്ത്യയും അമേരിക്കയും സൈനിക കരാറില്‍ ഒപ്പുവെച്ചു. കരാര്‍ അനുസരിച്ച് സൈനിക ആവശ്യങ്ങള്‍ക്ക് ഇരു രാജ്യങ്ങളുടെയും ഭൂ പ്രദേശങ്ങളും സേനാതാവളങ്ങളും പരസ്പരം ഉപയോഗിക്കാനാകും. ചൈന നടത്തുന്ന കൈയ്യേറ്റങ്ങള്‍ പ്രതിരോധിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തിനും കരാര്‍ സഹായകമാകും.

യുഎസ് സന്ദര്‍ശനത്തിനിടെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിലെ നാഴികക്കല്ലെന്നാണ് കരാറിനെ ആഷ് കാര്‍ട്ടര്‍ വിശേഷിപ്പിച്ചത്. സൌത്ത് ചൈനക്കടലില്‍ ചൈന നടത്തുന്ന കൈയ്യേറ്റം പ്രതിരോധിക്കുന്നതിന് ഇന്ത്യയുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആഷ് കാര്‍ട്ടര്‍ പറഞ്ഞു. ഇന്ധനവും സൈനിക ഉപകരണങ്ങള്‍ കൈമാറുന്നതിനും അവശ്യസമയങ്ങളില്‍ ഒരുമിച്ച്പ്രവര്‍ത്തിക്കാനും കരാറില്‍ ധാടണയുണ്ട്. എന്നാല്‍ സൈനിക താവളങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയുണ്ടാകില്ല. തത്വത്തില്‍ അംഗീകാരമായെങ്കിലും ഏപ്രിലോടെയാവും കരാറിന് പൂര്‍ണരൂപം ഉണ്ടാകുക.

Tags:    

Similar News