ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് അന്തരിച്ചു

Update: 2018-05-02 04:20 GMT
Editor : Jaisy
ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് അന്തരിച്ചു
Advertising

ജന്മനാടായ സമര്‍ഖണ്ഡിലാണ് സംസ്കാരം

ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് അന്തരിച്ചു. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കരിമോവിനെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചത്. 78 വയസ്സായിരുന്നു. ജന്മനാടായ സമര്‍ഖണ്ഡിലാണ് സംസ്കാരം.

മകള്‍ ലോല തിലയേവയാണ് ഇസ്‌ലാം കരിമോവിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. പിന്നാലെ ഉസ്ബക്കിസ്ഥാന്റെ ദേശീയ ചാനലിലും നേതാവിന്റെ മരണവാര്ത്ത എത്തി. കാൽ നൂറ്റാണ്ടിലേറെ മധ്യേഷൻ രാജ്യമായ ഉസ്ബക്കിസ്ഥാനെ നയിച്ച നേതാവാണ് ഇസ്‌ലാം കരിമോവ്. 90 ശതമാനത്തിലധികം വോട്ട് നേടിയാണ് അഞ്ചാം തവണയും കരിമോവ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സർക്കാർ അനാഥാലയത്തിൽ വളർന്ന കരിമോവ് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുരംഗത്തെത്തി. ഉസ്ബക്ക് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായാണ് 1989ൽ കരിമോവ് അധികാരമേറ്റത്. സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് 1991ൽ രാജ്യം സ്വതന്ത്രമായതോടെ പ്രസിഡന്റായി.

2005 മെയിൽ രാജ്യത്തു നടന്ന ജനകീയ പ്രക്ഷോഭം ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമർത്തിയതിന് കരിമോവ് ഏറെ വിമര്‍ശിക്കപ്പെട്ടു. ഉസ്ബക്കിസ്ഥാനിലെ യുഎസ് സൈനികത്താവളം അടച്ചുപൂട്ടി. പാശ്ചാത്യരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയെങ്കിലും വഴങ്ങിയില്ല. പിന്നാലെ റഷ്യയുമായുള്ള ബന്ധവും വഷളായി. പിൻഗാമിയെ കരിമോവ് പ്രഖ്യാപിക്കാതിരുന്ന സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ മുതിർന്ന ഉദ്യോഗസ്ഥരുടെയും കരിമോവിന്റെ കുടുംബാംഗങ്ങളുടെയും രഹസ്യയോഗത്തിൽ തീരുമാനിക്കും. പ്രധാനമന്ത്രി ഷവ്കത് മിർസിയോയെവ്, ഉപപ്രധാനമന്ത്രി റസ്താം അസിമോവ് എന്നിവരുടെ പേരുകളാണു സാധ്യതാ പട്ടികയിലുള്ളത്. തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്ദ്രിം, റഷ്യന് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് തുടങ്ങി നിരവധി പ്രമുഖര്‍ കരിമോവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പടുത്തി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News