നോര്‍ത്ത് കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

Update: 2018-05-02 23:46 GMT
Editor : Ubaid
നോര്‍ത്ത് കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി
Advertising

അമേരിക്കയെ വെല്ലുവിളിച്ച് നോര്‍ത്ത് കൊറിയ ഇന്നലെ നടത്തിയ കൂറ്റന്‍ സൈനിക പരേഡിന്‍റെ തൊട്ട് പിറകെയാണ് ആണവപരീക്ഷണം

നോര്‍ത്ത് കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി. കഴിഞ്ഞ ദിവസം ലോകശ്രദ്ധയാകര്‍ഷിച്ച ആയുധ പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് അണുശക്തി കൂടുതല്‍ തെളിയിക്കാന്‍ പരീക്ഷണം നടത്തിയത്. എന്നാല്‍ പരീക്ഷണം പരാജയമെന്ന് സൌത്ത് കൊറിയന്‍ സൈന്യം പറഞ്ഞു.

അമേരിക്കയെ വെല്ലുവിളിച്ച് നോര്‍ത്ത് കൊറിയ ഇന്നലെ നടത്തിയ കൂറ്റന്‍ സൈനിക പരേഡിന്‍റെ തൊട്ട് പിറകെയാണ് ആണവപരീക്ഷണം. പരീക്ഷണത്തിന് ഉപയോഗിച്ചത് ഏത് തരത്തിലുളള മിസൈലാണെന്നത് വ്യക്തമല്ല. സിന്‍പോയിലെ കിഴക്കന്‍ മേഖലയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. മിസൈല്‍ പരീക്ഷണം പരാജയമെന്നാണ് സൌത്ത് കൊറിയ പറയുന്നത്.ഇതിന് മുന്‍പ് അഞ്ചുതവണം കൊറിയ ആണവ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ‍ കൂടുതല്‍ മിസൈല്‍ പരീക്ഷണം നടത്താനുളള നടപടികളുമായി മുന്നോട്ട് പോവുകയാണ് നോര്‍ത്ത് കൊറിയ.തലസ്ഥാനമായ പ്യോങ്യാങ്ങില്‍ രാജ്യശില്‍പി കിം സെക്കന്‍റ് സങ്ങിന്‍റെ നൂറ്റിയഞ്ചാം ജന്മദിനത്തില്‍ നടന്ന സൈനിക പരേഡ് നോര്‍ത്ത് കൊറിയയുടെ ആണവ സന്പന്നത വിളിച്ചോതുന്നതായിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News