ഔട്ട്‍ലെറ്റുകള്‍ അടച്ചിട്ടതില്‍ ഒഴിഞ്ഞ ബക്കറ്റിന്റെ ചിത്രവുമായി മാപ്പ് പറഞ്ഞ് കെഎഫ്സി

Update: 2018-05-02 16:43 GMT
ഔട്ട്‍ലെറ്റുകള്‍ അടച്ചിട്ടതില്‍ ഒഴിഞ്ഞ ബക്കറ്റിന്റെ ചിത്രവുമായി മാപ്പ് പറഞ്ഞ് കെഎഫ്സി
Advertising

വ്യത്യസ്ത മാപ്പപേക്ഷ സ്വീകരിച്ചതായി ജനം പ്രതികരിച്ചു

ഔട്ട്‍ലെറ്റുകള്‍ അടച്ചിട്ടതില്‍ വ്യത്യസ്തമായ രീതിയില്‍ മാപ്പ് പറഞ്ഞ് ഫാസ്റ്റ് ഫുഡ് ഭീമന്‍മാരായ കെഎഫ്സി. ഒഴിഞ്ഞ കെഎഫ്സി ബക്കറ്റിന്റെ ചിത്രവുമായി പത്രങ്ങളുടെ മുന്‍പേജില്‍ മുഴുനീള പരസ്യം നല്‍കിയാണ് കെഎഫ്സി ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചത്. വ്യത്യസ്ത മാപ്പപേക്ഷ സ്വീകരിച്ചതായി ജനം പ്രതികരിച്ചു.

ബ്രിട്ടനിലെ പ്രമുഖ പത്രങ്ങളുടെ മുന്‍ പേജില്‍ മുഴുനീള പരസ്യം നല്‍കിയാണ് കെഎഫ്സി തങ്ങളുടെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചത്. ഒഴിഞ്ഞ കെഎഫ്സി ബക്കറ്റായിരുന്നു പരസ്യത്തില്‍. കെഎഫ്സി എന്നത് എഫ്സികെ എന്ന് തിരിച്ചെഴുതിയിരുന്നു. ഒപ്പും ഒരു കുറിപ്പും. ചിക്കന്‍ ഇല്ലാത്ത ചിക്കന്‍ റെസ്റ്റോറന്റ് സങ്കല്‍പ്പിക്കാനാവില്ല. ഉപഭോക്താക്കളോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ ഔട്ട്‍ലെറ്റുകളില്‍ വന്ന് തിരിച്ചുപോകേണ്ടിവന്നവരോട്. ഈ സാഹചര്യം മറികടക്കാന്‍ കൂട്ടായി പ്രയത്നിച്ച കെഎഫ്സി ജീവനക്കാരോടും ഫ്രാഞ്ചൈസികളോടും മറ്റെല്ലാവരോടും നന്ദിയും അറിയിക്കുന്നു. ദുരിതത്തിന്റെ ഒരാഴ്ചയാണ് കഴിഞ്ഞുപോയത്. എന്നാല്‍ സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. ഇപ്പോള്‍ എല്ലാദിവസവും ഫ്രഷ് ചിക്കന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നു. ഞങ്ങളോട് ക്ഷമിച്ച എല്ലാവരോടും നന്ദിയും രേഖപ്പെടുത്തുന്നു. ഏതായാലും കെഎഫ്സിയുടെ ഈ മാപ്പപേക്ഷ ജനം കയ്യുംനീട്ടി സ്വീകരിച്ചു. എല്ലാം ക്ഷമിക്കുകയും ചെയ്തു. ചിക്കന്‍ ലഭ്യതയുടെ കുറവ് മൂലം കഴിഞ്ഞ 19ആം തിയതിയാണ് ബ്രിട്ടനിലെ 900 ഔട്ട്‍ലെറ്റുകളില്‍ ഭൂരിഭാഗവും അടക്കുന്നതായി കെഎഫ്സി അധികൃതര്‍ അറിയിച്ചത്. ഇതിനോടകം 700ലധികം ഔട്ട്‍ലെറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

Tags:    

Writer - സുദീപ്തോ മൊണ്ടൽ

Researcher, Activist

Editor - സുദീപ്തോ മൊണ്ടൽ

Researcher, Activist

Jaisy - സുദീപ്തോ മൊണ്ടൽ

Researcher, Activist

Similar News