സിറിയന്‍ സൈന്യം ഐഎസ് ‘തലസ്ഥാനത്തിന്‍റെ’ അതിര്‍ത്തി കടന്നു
Update: 2018-05-02 07:43 GMT
സിറിയന്‍ സൈന്യം ഐഎസ് ശക്തികേന്ദ്രമായ റഖയുടെ അതിര്‍ത്തി കടന്നു
സിറിയന്‍ സൈന്യം ഐഎസ് ശക്തികേന്ദ്രമായ റഖയുടെ അതിര്‍ത്തി കടന്നു. റഷ്യന്‍ വ്യോമസേനയുടെ ശക്തമായ പിന്തുണയോടെയാണ് സിറിയന്‍ സൈന്യത്തിന്‍റെ മുന്നേറ്റമെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. റഖയിലേക്കുള്ള സൈനിക മുന്നേറ്റം സുഗമമാക്കാന്‍ ഹമ പ്രവിശ്യയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ റഷ്യ കനത്ത വ്യോമാക്രമണം നടത്തുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗസ്ത് 2014ന് ശേഷം ആദ്യമായാണ് സിറിയന്‍ സൈന്യം റഖ അതിര്‍ത്തി കടക്കുന്നത്. സിറിയന്‍ സൈന്യത്തോടൊപ്പം റഷ്യന്‍ പരിശീലനം സിദ്ധിച്ച ശിയാ മിലീഷ്യകളും സൈനിക നീക്കത്തില്‍ പങ്കെടുക്കുന്നുണ്ട്. കിഴക്കന്‍ സിറിയയിലെ റഖ സിറിയയിലെ ഇസ്‍ലാമിക് സ്റ്റേറ്റ് തലസ്ഥാനമായാണറിയപ്പെടുന്നത്.