വെടിനിര്‍ത്തലിന്റെ ആശ്വാസത്തില്‍ ആലപ്പോ
സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങാന്‍ തുടങ്ങി. കരാര്‍ കുറച്ച് കാലത്തേക്ക് കൂടി നീട്ടണമെന്നാണ് ഇവരുടെ ആഗ്രഹം.
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ആശ്വാസത്തിലാണ് സിറിയയിലെ ആലപ്പോ നിവാസികള്‍. സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതോടെ ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങാന്‍ തുടങ്ങി. കരാര്‍ കുറച്ച് കാലത്തേക്ക് കൂടി നീട്ടണമെന്നാണ് ഇവരുടെ ആഗ്രഹം.
വെടിയൊച്ചകളും, യുദ്ധവിമാനങ്ങളുടെ ശബ്ദവും, എപ്പോഴും ഭീതിയായിരുന്നു മനസ്സിലെന്ന് ആലപ്പോ നിവാസികള്‍ പറയുന്നു. സംഘര്‍ഷം എത്ര പേരുടെ ജീവനെടുത്തു, എത്ര പേര്‍ക്ക് വീടും കുടുംബവും നഷ്ടപ്പെട്ടു. ഇതെല്ലാം ഓര്‍ത്തെടുക്കാന്‍ ഇപ്പോഴും കഴിയുന്നില്ലെന്ന് അവര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മണിക്കൂറിനുള്ളില്‍ വലിയ ആശ്വാസം കണ്ടെത്താന്‍ തങ്ങള്‍ക്ക് സാധിച്ചു എന്നും അവര്‍ പറയുന്നു. തങ്ങള്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നുണ്ടെന്നും യുദ്ധവിമാനങ്ങള്‍ തങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്നില്ലെന്നും ജനങ്ങള്‍ വ്യക്തമാക്കി.
തെരുവുകളില്‍ ഇപ്പോള്‍ ജനങ്ങള്‍ സജീവമാണ്. കച്ചവടവും തകൃതിയായി നടക്കുന്നു. ഭയമില്ലാതെ പുറത്തിറങ്ങാന്‍ കഴിയുന്നതിലെ സന്തോഷത്തിലാണ് സ്ത്രീകളും കുട്ടികളും. എന്നാല്‍ എല്ലായിടത്തും സ്ഥിതി ഒരുപോലെയല്ല. വെടിനിര്‍ത്തല്‍ എത്ര കാലം നീണ്ടുനില്‍ക്കുമെന്നതിലെ ആശങ്ക ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും യുദ്ധം പുനരാരംഭിക്കാമെന്നും അവര്‍ പറയുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാണെന്നിരിക്കെ സിറിയയിലേക്കുള്ള സഹായങ്ങള്‍ ഉടന്‍ എത്തുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.