ഇക്വഡോര്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 525 ആയി

Update: 2018-05-03 10:24 GMT
Editor : admin
ഇക്വഡോര്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 525 ആയി
Advertising

കെട്ടിവാശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ മാറ്റുന്നതിനാണ് രക്ഷാപ്രവര്‍ത്തകള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.

ശനിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഇക്വഡോറില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം മരിച്ചവരുടെ എണ്ണം 525 ആയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കെട്ടിവാശിഷ്ടങ്ങള്‍ക്കിയയില്‍ നിന്ന് മൃതദേഹങ്ങള്‍ മാറ്റുന്നതിനാണ് രക്ഷാപ്രവര്‍ത്തകള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.

ശനിയാഴ്ച രാജ്യത്തെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന്റെ തുടര്‍ച്ചയായി ഇന്നലെ വീണ്ടും ഇക്വഡോറില്‍ ഭൂകമ്പം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 525 പേര്‍ മരിച്ചതായി പ്രസിഡന്റ് റാഫേല്‍ കോറിയ സ്ഥിരീകരിച്ചു. അപകടസ്ഥലത്ത് കെട്ടിടവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ അഴുകുന്നത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ അവ മാറ്റുന്നതിനാണ് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്.

100 ലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 4600 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദുരിതമേഖലയില്‍ ഭക്ഷണത്തിനും മരുന്നിനുമായി ആളുകളുടെ നീണ്ടവരിയാണ് ഉള്ളത്. അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമാണ്. 23,500 ഓളം പേര്‍ ഇപ്പോഴും ടെന്റുകളില്‍ കഴിയുകയാണ്. ദുരിതമേഖലയില്‍ സഹായവുമായി പെറുവില്‍ നിന്ന് ചരക്ക് വിമാനവും എത്തിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News