ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് വാതില്‍ തുറന്നിട്ട് റഷ്യ

Update: 2018-05-03 06:39 GMT
Editor : Jaisy
ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് വാതില്‍ തുറന്നിട്ട് റഷ്യ
Advertising

ബ്രിട്ടനിലെ ചാരന് നേര്‍ക്കുള്ള വധശ്രമപശ്ചാത്തലത്തില്‍ റഷ്യക്കെതിരായ യൂറോപ്യന്‍ യൂണിയന്റെയും മറ്റു ലോകരാജ്യങ്ങളുടെയും നടപടികള്‍ക്ക് തക്ക സമയത്ത് മറുപടി നല്‍കുമെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു

ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് വാതില്‍ തുറന്നിട്ട് റഷ്യ. ബ്രിട്ടനിലെ ചാരന് നേര്‍ക്കുള്ള വധശ്രമപശ്ചാത്തലത്തില്‍ റഷ്യക്കെതിരായ യൂറോപ്യന്‍ യൂണിയന്റെയും മറ്റു ലോകരാജ്യങ്ങളുടെയും നടപടികള്‍ക്ക് തക്ക സമയത്ത് മറുപടി നല്‍കുമെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെഷ്കോവ് പറഞ്ഞു.

വ്ളാദിമിര്‍ പുടിനെ വീണ്ടും റഷ്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അഭിനന്ദനം അറിയിച്ചിരുന്നു. എന്നാല്‍ ബ്രിട്ടന്റെ ചാരന് നേരെ നടന്ന രാസായുധ പ്രയോഗ സംഭവത്തില്‍ ലോകരാജ്യങ്ങളോടൊപ്പമമാണ് അമേരിക്ക. റഷ്യയുടെ 60 നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും നയതന്ത്ര കാര്യലയം അടച്ച് പൂട്ടുകയും ചെയ്തത് ട്രംപ് - അമേരിക്കന്‍ ബന്ധത്തിന് വലിയ തിരിച്ചടിയായിരുക്കകയാണ്. എന്നാല്‍ ട്രംപുമായി പുടിന്‍ കൂടിക്കാഴ്ച നടക്കുമെന്ന് പ്രതീക്ഷയിലാണ് റഷ്യ. ചാരന് എതിരെ നടന്ന വധശ്രമത്തില്‍ റഷ്യക്ക് പങ്കില്ലെന്നും വക്താവ് പറഞ്ഞു.

എങ്ങനെ മറുപടി നല്‍കുമെന്ന റഷ്യ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ വക്താവ് തയ്യാറായില്ല. എന്നാല്‍ ദേശീയ വികാരം മാനിച്ചാകും പ്രതികരിക്കുകുയെന്നും റഷ്യ പറഞ്ഞു. നിലവില്‍ കൂടിക്കാഴ്ച നടത്തുമെന്നതില്‍ വാഷിങ്ടണില്‍ നിന്ന് റഷ്യക്ക് അറിയിപ്പ് ഒന്നും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News