യൂറോപ്യന്‍ യൂണിയന് ഉര്‍ദുഗാന്റെ താക്കീത്

Update: 2018-05-04 01:21 GMT
Editor : സബീന | Ubaid : സബീന
യൂറോപ്യന്‍ യൂണിയന് ഉര്‍ദുഗാന്റെ താക്കീത്
Advertising

യൂറോപ്യന്‍ യൂണിയനിലെ അംഗത്വത്തിനായി നാളുകളായി തുര്‍ക്കി ശ്രമം നടത്തുകയാണ്. തുര്‍ക്കിയോട് പലപ്പോഴും ഇരട്ടനിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്നത്

യൂറോപ്യന്‍ യൂണിയന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ താക്കീത്. യൂറോപ്പ്യന്‍ യൂണിയനില്‍ തുര്‍ക്കിക്ക് അംഗത്വം നല്‍കിയില്ലെങ്കില്‍ യൂറോപ്പിലെ അഭയാര്‍ഥികള്‍ക്കായി തങ്ങള്‍ വാതില്‍ തുറന്നുകൊടുക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനിലെ അംഗത്വത്തിനായി നാളുകളായി തുര്‍ക്കി ശ്രമം നടത്തുകയാണ്. തുര്‍ക്കിയോട് പലപ്പോഴും ഇരട്ടനിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്നത്. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാണ്. ഇവിടങ്ങളില്‍ നിന്നുളള അഭയാര്‍ഥികളെ സ്വീകരിക്കാന്‍ പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും താല്‍പ്പര്യമില്ല. അതിനിടെയാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദാഗാന്‍റെ പുതിയ ഇടപെടല്‍. തലസ്താനമായ ഇസ്താബൂളില്‍ നടന്ന സമ്മേളനത്തിലാണ് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

തുര്‍ക്കിയില്‍ ജൂലൈയില്‍ നടന്ന പട്ടാള അട്ടിമറിശ്രമത്തെകത്തുടര്‍ന്ന് ഉര്‍ദുഗാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍‌ രംഗത്ത് വന്നിരുന്നു. അട്ടിമറിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്ന ഗുലന്‍ പ്രസ്ഥാനക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കുന്നത് പലകാരണം പറ‌‍ഞ്ഞ് നീട്ടിവെക്കുന്ന സാഹചര്യത്തിലാണ് ഉര്‍ദുഗാന്‍‌ മുന്നറിയിപ്പുമായിരംഗത്തു വന്നത്.

Tags:    

Writer - സബീന

Contributor

Editor - സബീന

Contributor

Ubaid - സബീന

Contributor

Similar News