ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഫ്രങ്സ്വ ഫിലന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി

Update: 2018-05-04 21:39 GMT
Editor : Sithara
ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഫ്രങ്സ്വ ഫിലന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി
Advertising

പ്രൈമറിയില്‍ മുന്‍ പ്രധാനമന്ത്രി അലെയിന്‍ ജൂപ്പിനെ പരാജയപ്പെടുത്തിയാണ് ഫ്രങ് സ്വ ഫിലന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.

ഫ്രാന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുന്‍ പ്രധാനമന്ത്രി ഫ്രങ്സ്വ ഫിലന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രൈമറിയില്‍ മുന്‍ പ്രധാനമന്ത്രി അലെയിന്‍ ജൂപ്പിനെ പരാജയപ്പെടുത്തിയാണ് ഫ്രങ് സ്വ ഫിലന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. സുപ്രധാന പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് താനും പാര്‍ട്ടിയുമെന്ന് ഫലം വന്നശേഷം ഫിലന്‍ പ്രതികരിച്ചു

68.6 ശതമാനം വോട്ട് നേടിയാണ് ഫ്രാങ്സ്വ ഫിലന്റെ ജയം. എതിര്‍ സ്ഥാനാര്‍ഥി അലെയ്ന്‍ ജൂപ്പിന് 31.4 ശതമാനം വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. ഇതോടെയാണ് അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫിലന്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഉറപ്പായത്. തീവ്ര വലതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ മാരിയന്‍ ലീ പെന്‍ ആയിരിക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫിലന്റെ എതിരാളി. ഇതാദ്യമായാണ് ഫ്രാന്‍സില്‍ ഒരു പാര്‍ട്ടി അമേരിക്കന്‍ മാതൃകയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്ടെത്താനായി തെരഞ്ഞെടുപ്പ് നടത്തുന്നത്. പരിതാപകരമായ പ്രസിഡന്‍ഷ്യല്‍ രീതിയാണ് ഇപ്പോഴുള്ളതെന്ന് ഫ്രാങ്സ്വ ഫിലന്‍ പ്രതികരിച്ചു. കാലഹരണപ്പെട്ട രീതിയില്‍ നിന്ന് മാറാനും മുന്നോട്ട് നോക്കാനുമുള്ള സമയമാണിത് . ഇതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ഫിലന്‍ പറഞ്ഞു.

പൊതുമേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍, വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍, ധന നികുതി ഇല്ലാതാക്കാല്‍ തുടങ്ങിയവയാണ് ഫിലന്‍ മുന്നോട്ട് വെക്കുന്ന പരിഷ്കാരങ്ങള്‍. നിലവിലെ പ്രസിഡന്റ് ഫ്രാങ്സ്വ ഒലാങ് മത്സരിക്കുമോയെന്ന് അടുത്ത ആഴ്ച അറിയാം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News