ഇന്റല്‍ ചെറു നിര്‍മാണ യൂണിറ്റുകള്‍ പൂട്ടുന്നു; നൂറു കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

Update: 2018-05-06 14:41 GMT
Editor : admin
ഇന്റല്‍ ചെറു നിര്‍മാണ യൂണിറ്റുകള്‍ പൂട്ടുന്നു; നൂറു കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
Advertising

ഇതോടെ 1000 ത്തോളം ജീവനക്കാരുടെ തൊഴില്‍ നഷ്ടമാകുമെന്നാണ് പ്രഥമിക നിഗമനം. തീരുമാനം ഉടന്‍ പ്രാബല്യത്തിലാകും.

കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പറേഷന്‍ ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടുന്നു. ഇതോടെ 1000 ത്തോളം ജീവനക്കാരുടെ തൊഴില്‍ നഷ്ടമാകുമെന്നാണ് പ്രഥമിക നിഗമനം. തീരുമാനം ഉടന്‍ പ്രാബല്യത്തിലാകും.

കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗമായ എക്‌സിക്യൂട്ടിവ് തലത്തിലുള്ളവര്‍ മുതല്‍ താഴെ തട്ടിലുള്ളവര്‍ക്ക് വരെ തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വില്‍പ്പനയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് 12000 പേരെയെങ്കിലും പിരിച്ചുവിടേണ്ടിവരുമെന്ന് കമ്പനി 2014ല്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമാണ് നടപടി. 2015 ഡിസംബറിലെ കണക്കനുസരിച്ച് 107300 ജീവനക്കാരാണ് ഇന്റല്‍ കോര്‍പറേഷനിലുള്ളത്. ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്റലിന് കഴിഞ്ഞ വര്‍ഷവും വേണ്ടയത്ര നേട്ടമുണ്ടാക്കാനായിട്ടില്ല.

ആഗോള വിപണിയില്‍ ഇന്റലിന്റെ ഷെയറുകളില്‍ 2.6 ശതമാനം ഇടിവുമുണ്ടായി. പേഴ്സണല്‍ കമ്പ്യൂട്ടര്‍ വില്‍പ്പന ഇടിവു നേരിട്ടതോടെ മൈക്രോസോഫ്റ്റടക്കമുള്ള കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുത്തനെ കുറച്ചു. കമ്പ്യൂട്ടറിന് പകരം മൊബൈല്‍ ഫോണ്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് പോലും വ്യാപകമായതോടെ മൈക്രസോഫ്റ്റ് ഈ രംഗത്തേക്കും തിരിഞ്ഞു. ഈ മേഖലയില്‍ വേണ്ടയത്ര നേട്ടമുണ്ടാക്കാനും ഇന്റലിന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ കമ്പനിയുടെ മുന്നോട്ട് പോക്കിന് ജീവനക്കാരില്‍ ചിലരെ ഉപേക്ഷിച്ച് പുതിയവരെ സ്വീകരിക്കാനാണ് കമ്പനിയുടെ നീക്കം. 2017 പകുതിയോടെ 12000 പേരെ പിരിച്ചു വിടും. പകരം ഇതിന്റെ നാലിലൊന്ന് പേരെ സ്വീകരിച്ച് പുതിയ തന്ത്രം മെനയുകയാണ് ഇന്റലിന്റെ ലക്ഷ്യം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News