രാസായുധ നിരോധന സംഘത്തിന് ദൂമയില്‍ പ്രവേശിക്കാന്‍ അനുമതി

Update: 2018-05-06 15:10 GMT
രാസായുധ നിരോധന സംഘത്തിന് ദൂമയില്‍ പ്രവേശിക്കാന്‍ അനുമതി
Advertising

ഏപ്രില്‍ 7ന് സിറിയയിലെ ദൂമയില്‍ രാസായുധ ആക്രമണം നടന്നതിന് ശേഷം വലിയ പ്രതിഷേധങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്

സിറിയയിലെ രാസായുധ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന രാസായുധ നിരോധന സംഘത്തിന് ദൂമയില്‍ പ്രവേശിക്കാന്‍ അനുമതി. റഷ്യയാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന് റഷ്യ തടസ്സം നില്‍ക്കുന്നതായി വിവിധ രാജ്യങ്ങള്‍ ആരോപിച്ചതിന് പിന്നാലെയാണ് റഷ്യന്‍ പ്രഖ്യാപനം.

ഏപ്രില്‍ 7ന് സിറിയയിലെ ദൂമയില്‍ രാസായുധ ആക്രമണം നടന്നതിന് ശേഷം വലിയ പ്രതിഷേധങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. എന്നാല്‍ തങ്ങളെ ഇകഴ്ത്താന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞ റഷ്യ രാസായുധ ആക്രമണം നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ചു. രാസായുധ ആക്രമണത്തെ കുറിച്ച് അന്വേഷണം വേണമെന്ന് അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ അന്വേഷണത്തിന് റഷ്യ സന്നദ്ധത അറിയിച്ചെങ്കിലും അന്വേഷണസംഘത്തിന് രാസായുധ ആക്രമണം നടന്ന പ്രദേശത്തേക്ക് പ്രവേശനാനുമതി നല്‍കിയില്ല. രാസായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ദ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സാണ് ആക്രമണം അന്വേഷിക്കുന്നത്. ശനിയാഴ്ച ഈ സംഘം ദമാസ്കസില്‍ എത്തിയെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതിനെതിരെ അമേരിക്കന്‍ ഉദ്യോഗസ്ഥരും, ബ്രിട്ടനും രാസായുധ നിരോധന സംഘത്തിനും രംഗത്തെത്തിയതിന് പിന്നാലെയാണ് ദൂമയിലേക്കുള്ള പ്രവേശനത്തിന് അനുമതി നല്‍കിയത്. OPCW ദൂമയില്‍ എത്തിയെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. രാസായുധ ആക്രമണം നടന്ന് 11 ദിവസത്തിന് ശേഷമാണ് രാസായുധ നിരോധന സംഘത്തിന്റെ പരിശോധകര്‍ ദൂമയിലെത്തുന്നത്. സംഭവം നടന്ന മേഖലയിലെ മണ്ണും മറ്റ് സാന്പിളുകളും സംഘം ശേഖരിക്കും. തിങ്കളാഴ്ച ഹേഗില്‍ വെച്ച് രാസായുധ നിരോധന സംഘം യോഗം ചേരുമെന്ന് യുഎസ് അംബാസിഡര്‍ കെന്നത്ത് വാര്‍ഡ് പറഞ്ഞു.

Writer - സഹര്‍ അഹമ്മദ്

Poet

Editor - സഹര്‍ അഹമ്മദ്

Poet

Ubaid - സഹര്‍ അഹമ്മദ്

Poet

Similar News