കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയില്‍ ഫലമുണ്ടാകില്ലെന്ന് തോന്നിയാല്‍ പിന്മാറുമെന്ന് ട്രംപ്

Update: 2018-05-06 04:44 GMT
കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയില്‍ ഫലമുണ്ടാകില്ലെന്ന് തോന്നിയാല്‍ പിന്മാറുമെന്ന് ട്രംപ്
Advertising

അമേരിക്ക സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ഫ്ലോറിഡയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്

കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയില്‍ ഫലമുണ്ടാകില്ലെന്ന് തോന്നിയാല്‍ പിന്മാറുമെന്ന് ഡോണള്‍ഡ് ട്രംപ്. ആണവ നിരായുധീകരണത്തിനായി പരമാവധി സമ്മര്‍ദ്ദം ചെലുത്താനാണ് തീരുമാനമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഡോ ആബെയുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് വ്യക്തമാക്കി. വരുന്ന ജൂണിലായിരിക്കും ട്രംപ് - ഉന്‍ കൂടിക്കാഴ്ച.

ആണവനിരായുധീകരണത്തിനായി പരമാവധി സമ്മര്‍ദ്ദം ഉത്തരകൊറിയക്ക് മേല്‍ ചെലുത്തും. എന്നിട്ടും കൂടിക്കാഴ്ചക്ക് ഫലമുണ്ടാകില്ലെന്ന് തോന്നിയാല്‍ പിന്മാറുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ട്രംപ് സ്ഥിരീകരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നല്ല രീതിയില്‍ നടന്നുവെന്നും ട്രംപ് പറഞ്ഞു. 2000ന് ശേഷം അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടന്ന ഏറ്റവും ഉന്നതതല കൂടിക്കാഴ്ചയായിരുന്നു ഇത്. ജൂണിലായിരിക്കും ഡോണള്‍ഡ് ട്രംപിന്റേയും കിം ജോങ് ഉന്നിന്റേയും കൂടിക്കാഴ്ച. സ്ഥലവും തിയതിയും തീരുമാനിച്ചിട്ടില്ല.

Tags:    

Similar News