ജെനെസിസ് പ്രൈസ് ഫൌണ്ടേഷന്‍ അവാര്‍ഡ് ഹോളിവുഡ് നടി നദാലെ പോര്‍ട്ട്മാന്‍ നിരസിച്ചു

Update: 2018-05-06 19:10 GMT
Editor : Jaisy
ജെനെസിസ് പ്രൈസ് ഫൌണ്ടേഷന്‍ അവാര്‍ഡ് ഹോളിവുഡ് നടി നദാലെ പോര്‍ട്ട്മാന്‍ നിരസിച്ചു
Advertising

ഗസ്സ അതിര്‍ത്തിയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പോര്‍ട്ട്മാന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്

ഇസ്രായേല്‍ ആസ്ഥാനമായി പ്രവ‍ര്‍ത്തിക്കുന്ന ജെനെസിസ് പ്രൈസ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രശസ്ത ഹോളിവുഡ് നടി നദാലെ പോര്‍ട്ട്മാന്‍ നിരസിച്ചു. ഗസ്സ അതിര്‍ത്തിയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പോര്‍ട്ട്മാന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.

ഇസ്രായേലില്‍ സ്വസ്ഥമായ രാഷ്ട്രീയാന്തരീക്ഷമല്ല ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ഗസ്സ അതിര്‍ത്തിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇസ്രയേലില്‍ നടക്കുന്ന പൊതുചടങ്ങില്‍ പങ്കെടുക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നാണ് പ്രശസ്ത ഹോളിവുഡ് നടി നദാലെ പോര്‍ട്ട്മാന്‍ അറിയിച്ചത്. രാജ്യത്തെ നിലവിലെ അവസ്ഥയില്‍ അതൃപ്തയാണ് പോര്‍ട്ടമാന്‍. അതുകൊണ്ട് ചടങ്ങില്‍ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചതെന്ന് ജെനെസിസ് പ്രൈസ് ഫൌണ്ടേഷന്‍ പുറത്തുവിട്ട വിവരം. അവാര്‍ഡ് നിരസിച്ചതില്‍ തങ്ങള്‍ക്ക് വിഷമമുണ്ട്. നദാലെ പോര്‍ട്ട്മാന് ഇസ്രയേല്‍ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും ജെനെസിസ് പ്രൈസ് ഫൌണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജൂതവംശജര്‍ക്ക് പ്രചോദനമേകുന്നവര്‍ക്ക് ജെനെസിസ് പ്രൈസ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഒരു മില്യണ്‍ ഡോളര്‍ ഈ വര്‍ഷം നദാലെ പോര്‍ട്ട്മാനാണ് അര്‍ഹയായത്. പോര്‍ട്ട്മാന് അവാര്‍ഡ് നല്‍കുന്ന വിവരം നേരത്തെ തന്നെ ജെനെസിസ് ഫൌണ്ടേഷന്‍ അവരുടെ വെബ്സൈറ്റില്‍ പ്രസി ദ്ധീകരിച്ചിരുന്നു. പോര്‍ട്ട്മാന്‍ ചടങ്ങില്‍ പങ്കെടുക്കിന്നില്ലെന്ന അറിയിച്ചതോടെ അവാര്ഡ് വിതരണം കാന്‍സല്‍ ചെയ്തതും ഫൌണ്ടേഷന്‍ വെബ്സൈറ്റിലൂടെ അറിയിച്ചു. ഇസ്രായേല്‍ വംശജയായ പോര്‍ട്ട്മാന്‍ മൂന്നാം വയസ്സുമുതല്‍ അമേരിക്കയിലാണ് താമസം. ഇസ്രയേലിന്റെയും അമേരിക്കയുടെയും പൌരത്വമുള്ള വ്യക്തിയാണ് നദാലെ പോര്‍ട്ട്മാന്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News