ആണവ കരാറിൽ നിന്ന്​ അമേരിക്ക പിൻവാങ്ങുന്നത്​ എണ്ണവില വീണ്ടും ഉയരാനിടയാക്കും

Update: 2018-05-06 10:12 GMT
ആണവ കരാറിൽ നിന്ന്​ അമേരിക്ക പിൻവാങ്ങുന്നത്​ എണ്ണവില വീണ്ടും ഉയരാനിടയാക്കും
Advertising

യു.എസ്​ പിൻമാറുന്ന പക്ഷം അതേ നിലപാട്​ സ്വീകരിക്കുമെന്ന്​ ഇറാൻ മുന്നറിയിപ്പ്​ നൽകിയ സാഹചര്യത്തിൽ വിപണിയിൽ വലിയ പ്രത്യാഘാതമാവും രൂപപ്പെടുക

ഇറാനുമായുള്ള ആണവ കരാറിൽ നിന്ന്​ അമേരിക്ക പിൻവാങ്ങുന്നത്​ ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയരാനിടയാക്കും. യു.എസ്​ പിൻമാറുന്ന പക്ഷം അതേ നിലപാട്​ സ്വീകരിക്കുമെന്ന്​ ഇറാൻ മുന്നറിയിപ്പ്​ നൽകിയ സാഹചര്യത്തിൽ വിപണിയിൽ വലിയ പ്രത്യാഘാതമാവും രൂപപ്പെടുക.

ഈ മാസം 12നാണ്​ ഇറാൻ ആണവ കരാറിൽ നിന്ന്​ അമേരിക്കയുടെ പിൻമാറ്റം സംബന്​ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. കരാറുമായി മുന്നോട്ടു പോകാൻ തങ്ങളില്ലെന്നാണ്​ യു.എസ്​ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപിന്റെ നിലപാട്​. ഇതു നടപ്പായാൽ എണ്ണവിപണിയിലാകും ആദ്യപ്രതികരണം ഉണ്ടാവുക. ബാരലിന്​ എണ്ണവില 80 ഡോളറായി ഉയരുന്ന സാഹചര്യം ഉണ്ടാകുമെന്നാണ്​ വിലയിരുത്തൽ. ആഗോള വിപണിയിൽ ഇപ്പോൾ ബാരലിന്​ 75 ഡോളറണ്​ എണ്ണവില. എണ്ണ ഉൽപാദനം കുറാക്കാനുള്ള ഒപെക്​ തീരുമാനം നിലനിൽക്കെ, ഇറാൻ എണ്ണ വിതരണത്തിന്​ തിരിച്ചടി നേരിടുന്ന സാഹചര്യം ഉണ്ടായാൽ നിരക്കിൽ അതു കാര്യമായി തന്നെ പ്രതിഫലിക്കുമെന്ന്​ സാമ്പത്തിക വിദ്ഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഇത്​ താൽക്കാലികം മാത്രമായിരിക്കുമെന്നു കരുതുന്നവരും ഉണ്ട്​. ലോകത്തെ മൊത്തം എണ്ണ ഉൽപാദനത്തിൽ 9.3 ശതമാനമാണ്​ ഇറാന്റെ വിഹിതം. ആണവ കരാറിനെ തുടർന്ന്​ ഉപരോധം പിൻവലിച്ചതോടെ ആഗോള വിപണിയിൽ ഇറാനിൽ നിന്നുള്ള എണ്ണ കാര്യമായി തന്നെ ലഭ്യമായിരുന്നു. ദിനംപ്രതി 3.81 ദശലക്ഷം ബാരൽ എന്ന നിലക്കാണിപ്പോൾ ഇറാന്റെ ഉൽപാദന തോത്​.

Tags:    

Similar News